പരിസ്ഥിതി ദിനത്തില്‍ വിത്ത്പേനയുമായി മൂര്‍ക്കനാട് AMLP സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് പ്രകൃതി സൗഹൃദമായ വിത്തുപേന നിര്‍മ്മിച്ച് മൂര്‍ക്കനാട് AMLP സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. വിദ്യാലയത്തിലെ 305 വിദ്യാര്‍ത്ഥികളാണ് സ്കൂള്‍ പരിസ്ഥിതി ക്ളബ്ബിന്റെ ആഹ്വാന പ്രകാരം വിത്തുപേന നിര്‍മ്മിച്ച് പ്രകൃതിക്ക് സ്നേഹ സമ്മാനമൊരുക്കിയത്.
പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൈവിധ്യമാര്‍ന്ന പത്തോളം പരിപാടികളാണ് വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. വൃക്ഷത്തെ നടല്‍, പോസ്റ്റര്‍ നിര്‍മ്മാണം, മരങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കല്‍, മരങ്ങളുടെ മേനി പറച്ചില്‍, പ്രസംഗങ്ങള്‍, പരിസ്ഥിതി ഗാനാലാപനം, ഡ്രൈ ഡേ ആചരണം, സുന്ദര്‍ലാല്‍ ബഹുഗുണ & സുഗതകുമാരി അധുസ്മരണം, ഓണ്‍ലൈന്‍ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.
ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ കമ്മറ്റി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശശികുമാര്‍ പള്ളിയില്‍, മങ്കട വിദ്യാരംഗം കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുനില്‍ പെഴുങ്കാട് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി ദിന സന്ദേശം നല്‍കി.