തൊണ്ടി വാഹനങ്ങൾ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കൊളത്തൂർ : മൂർക്കനാട് പഞ്ചായത്തിലെ കൊളത്തൂർ സ്റ്റേഷൻ പരിധിയിൽ വിവിധ കേസുകളിലായി പിടിക്കപ്പെട്ട തൊണ്ടി വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂർക്കനാട് പഞ്ചായത്ത് പ്രസിഡണ്ട് രശ്മി പി.പി മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി വി അബ്ദുറഹ്മാനും നിവേദനം നൽകി.
കൊളത്തൂർ കുറുപ്പത്താലിൽ പാങ്ങ് റോഡിൽ അര കിലോമീറ്റർ ദൂരെ പഴയ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്തിരുന്ന ജനവാസ കേന്ദ്രത്തിലാണ്
വിവിധ കേസുകളിലായി പിടിക്കപ്പെട്ട 200 ൽ അധികം വാഹനങ്ങൾ കുന്നുകൂടി കിടക്കുന്നത് കഴിഞ്ഞ 7 വർഷമായി ഇവിടം കാടുമൂടി കിടക്കുകയാണ് ഇഴജന്തുക്കളും മറ്റു ജീവികളും സാമൂഹ്യവിരുദ്ധരും താവളമാക്കിയതോടെ പരിസരപ്രദേശങ്ങളിലെ ജനജീവിതം ദുസഹം ആയിരിക്കുകയാണ് പരിസരവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായി വാഹനങ്ങൾ മാറ്റി തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാനായില്ല. പൊതുജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന ഈ സാഹചര്യത്തിൽ ഈ വിഷയം വളരെ ഗൗരവമായി എടുത്തു വാഹനങ്ങൾ നീക്കം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തുറസ്സായ സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നും പ്രസിഡണ്ട് ആവശ്യപ്പെട്ടു