മുക്കാൽ ലക്ഷം രൂപയിലധികം ചെലവഴിച്ച് 200 ൽ അധികം പലവ്യഞ്ജന -പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് വിന്നേഴ്സ് ക്ലബ് മൂർക്കനാട്

മൂർക്കനാട് കിഴക്കുംപുറം, പഴയ പള്ളി, പൊട്ടിക്കുഴി, പുതിയങ്ങാടി, പടാളി റോഡ്, റേഷൻ കട, ഇയ്യക്കാട് പ്രദേശങ്ങളിലെ ഇരുനൂറിലധികം വീടുകളിൽ 350 ൽ അധികം വില വരുന്ന പലവ്യഞ്ജന -പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി പ്രയാസമനുഭവിക്കുന്ന നാട്ടുകാർക്ക് ആശ്വാസമായിരിക്കുകയാണ് വിന്നേഴ്സ് ക്ലബ്.

മൂർക്കനാട് പഞ്ചായത്തിൽ സേവന നിരതരായ കൊളത്തൂർ പാലിയേറ്റിവ് കെയറിന്റെ അഭ്യർത്ഥന മാനിച്ച് 18000 രൂപയുടെ ഓക്സിജൻ സിലിണ്ടർ കൈമാറിയത് ഉൾപ്പെടെ ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം രൂപ സേവന പ്രവർത്തനങ്ങൾക്ക് നീക്കി വെക്കാൻ വിന്നേഴ്സ് ക്ലബിന് സാധിച്ചു.

അർഹരുടെ കരങ്ങളിൽ കുറവു വരാതെയും കറ പുരളാതെയും ചെന്നണയുമെന്ന ഉത്തമ വിശ്വാസമാണ് സഹകാരികളുടെ സഹായഹസ്തം ഉദാരമാക്കുന്നത് എന്നും എല്ലാ ക്ലബ് അംഗങ്ങളെയും സഹകാരികളെയും നന്ദി അറിയിക്കുന്നതായും ക്ലബ് ഭാരവാഹികൾ അറിയിച്ചു.

%d bloggers like this: