പോത്തുള്ളിച്ചിറ പാലം (വിസിബി കം ബ്രിഡ്ജ് ) ടെണ്ടർ നടപടിയിലേക്ക്

വെങ്ങാട് : അപകടാവസ്ഥയിൽ ആയിരുന്ന വെങ്ങാട് ചെമ്മലശ്ശേരി റോഡിലെ പോത്തുള്ളിച്ചിറ പാലം പുതുക്കി പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരം ആയിരിക്കുന്നു.
വർഷങ്ങളുടെ പഴക്കമുള്ള പാലം അപകടാവസ്ഥയിലായ തും പാലത്തിന്റെ വലിപ്പക്കുറവ് കാരണം വലിയ വാഹനങ്ങൾ കടന്നുപോകാനുള്ള ബുദ്ധിമുട്ടും കാരണം പാലം പുതുക്കി പണിയണമെന്ന് ആവശ്യം നിരന്തരമായി നാട്ടുകാർ ഉന്നയിച്ചിരുന്നു.

കഴിഞ്ഞ മൂർക്കനാട് പഞ്ചായത്ത് ഭരണസമിതി ഈ വിഷയം ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും തുടർന്ന് കഴിഞ്ഞ ബഡ്ജറ്റിൽ രണ്ടു കോടി രൂപ വകയിരുത്തുകയും ചെയ്തു.
നാട്ടുകാരുടെ വർഷങ്ങളയുള്ള കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് പാലം പുനർനിർമാണത്തിന്റെ പേപ്പർ വർക്കുകൾ പൂർത്തീകരിച്ച് ടെൻഡർ നടപടിയിലേക്ക് കടന്നു.

%d bloggers like this: