Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

സ്വാതന്ത്ര്യത്തിൻ്റെ വിഹായസിൽ പറന്നു നടക്കാൻ കഴിയാത്ത കുസൃതിക്കുരുന്നുകൾ..!
അഷ്റഫ്എഎൻകെ യുടെ ഹൃദയഹാരിയായ ചെറുകഥ..!

കഥ

അസ് വിൻ മോൻ്റെ
ഓൺലൈൻ ഫ്രൻ്റ്സ്..!

ഉമ്മച്ചിയേ…….
ഞാൻ ഫ്രൻ്റ്സിൻ്റെ കൂടെ
ത്തിരി…..
കളിക്കാൻ….
പോവ്വാ…
തീർത്തു പറയാൻ തന്നെ അവനു പേടി..!
പുറത്തു പോയാൽ ഗൾഫിലുള്ള
ഉപ്പച്ചി…..
വഴക്കു പറയും…
കൊറോണ വരും ത്രെ..
അപ്പഴുത്തേക്കും വന്നു ഉമ്മച്ചിയുടെ മറുപടി….
യ്യോ…. വേണ്ട….
മിസ് ഫോണിലൂടെ കാണും..!
വേണ്ട…..
അവൻ ഉച്ചത്തിൽ കരയാൻ തുടങ്ങി…
മിസ്… കാണൂലാ……
മിസ് കാണുലാ…..
കരച്ചിലിൻ്റെ ശബ്ദം
കൂടി… കൂടിവന്നു.
സ്വാതന്ത്ര്യത്തിൻ്റെ വിഹായസിൽ പറന്നു നടക്കാൻ കഴിയാത്ത കുസൃതിക്കുരുന്നുകൾ..!

മുറ്റത്തെ മുവാണ്ടൻ മാവിൻ
ചോട്ടിൽ നിന്നും കുട്ടിക്കൂട്ടങ്ങളുടെ ബഹളം കേട്ടാണ് ഉറക്കിനിടയിൽ നിന്നും ഞട്ടിയുണർന്നത്.
വല്ലാത്തൊരു കാലം…
വിദ്യാലയ വർണ്ണങ്ങൾ തന്നെ
കൊച്ചുമക്കളിൽ നിന്ന് അകലേക്ക്
പാറി പോയിരിക്കുന്നു..!

മുറ്റത്തെ മാവിൻ ചുവട്ടിൽ
നല്ല ബഹളം തന്നെ..

ല്ലാരും ഒത്തുകൂടിരിക്യ…

ഷാനുമോൻ പറഞ്ഞു…
ഡാ.. ആരും തൊടാൻ പാടില്ലട്ടോ…
തൊട്ടാല് കോവിഡ് വരും..

ഇടക്കിടെ ഉണ്ണിമാങ്ങകൾ
താഴെക്ക് വീഴുന്നുണ്ട്…

ഷാനുൻ്റ രണ്ട് ആട്ടിൻ കുട്ടികൾ
പാത്തുനെ ഇടിച്ച് വീഴ്ത്തി
ഓടി പോയി…

മാസ്ക്കിടാത്ത മറിയത്തെ എല്ലാരും ചേർന്ന് ഓളെ ഉമ്മച്ചിൻ്റെടുത്തേക്ക്
ഓടിച്ചു വിട്ടു…
ഷാനുമോൻ ഉച്ചത്തിൽ എല്ലാരോടുമായി
വിളിച്ചു പറഞ്ഞു..
ദേ….പോലീസ്….!
ഇതു വഴി പോവും….
ട്ടോ……..
ഞാൻ കണ്ടിക്കി…
മാസ്ക്ക്… ല്ലാരും..
ശരിക്കി വെച്ചോളിൻ…

നാൻസി മോൾ…
എല്ലാരോടുമായി പറഞ്ഞു
ന്ന് രാത്രിലെ…
ല്ലാരും…
ഓൺലൈൻ ല് വര്യോ…
നമുക്കിന്ന്…
മിസ് പറഞ്ഞ പോലെ…

ആരും ഒന്നും മിണ്ടീല…

ന്നാവും ഉസ്ക്കൂൾ തുറക്കാ..!

ഡാ…. അസ് വീ…

എന്നാ ഉസ്ക്കൂൾ തുറക്കാ….

ഡാ ഉസ്ക്കൂളല്ല….
സ്ക്കൂളാ..!

No….. ന്നാ…

മിസ് പറഞ്ഞത് ….

ഉമ്മച്ചീടെ മൈബലിൽ മിസിനെ..
മിസിനെ നേരെ കാണാം..
ന്നിട്ട്….
മിസ് പറയുന്നത് കേട്ടാ
ഞങ്ങള് പഠിക്കാ..

ഇടക്ക് മിസ് ഉസ്ക്കുളിൻ്റെ ഫോട്ടോ കാണിച്ചുതരും…

നല്ല ഭംഗിള്ള സ്ക്കൂളാ..
ഞാനേയ് കോട്ടുര് സ്ക്കൂളിലാ..
എന്തൊരു ഭംഗ്യാ….
സ്ക്കുള്…
ഡാ… ഒരിക്കലെ ഞാനവിടെപ്പോയുള്ളൂ…
ഉമ്മച്ചിൻ്റെ കൂടെ…

എന്നെ ചേർക്കാൻ…

പിന്നെ…..

ഡാ… വണ്ടീടെ ടയറിൽ..
ദേ… നോക്ക്..
എല്ലാരും സൈക്കിളിൻ്റെ ചുറ്റും കൂടി..
എന്തു ചെയ്യും?
സൈക്കിൾ ടയർ പഞ്ചർ..!
സൈതു മോൻ ഓടിപ്പോയി ഉപ്പച്ചിയുടെ സ്കുട്ടറിൻ്റെ ടൂൾസുമായി വന്നു.
പാത്തു എല്ലാം കണ്ട് താടിക്ക് കയ്യും കൊടുത്ത് അങ്ങിനെ നിക്കാണ്…
ഓൾ ഇടക്ക് ഉച്ചത്തിൽ മാപ്പിള പാട്ട് പാടുന്നുണ്ട്..

മഹിയിൽ മഹാ സീ നെന്ന്……..

അസ്വിൻ പറഞ്ഞു..

നീ പമ്പ് പിടിക്ക്…

അങ്ങിനെ സൈക്കിൾ ടയറിന് കാറ്റടിക്കാൻ തുടങ്ങി..

പമ്പിൻ്റെ കാറ്റു വരുന്നതുഞ്ച്..
ഷാനു മോൻ ചെവിയിൽ വെച്ച്…

കാറ്റടിക്കാൻ പറഞ്ഞു…

സിയാൻ കാറ്റടിക്കാൻ തുടങ്ങി…
ഷാനു പറഞ്ഞു..
ഡാ….
കാറ്റു വരുന്നുണ്ട്..
അങ്ങിനെ എല്ലാവരും കുടെ കാറ്റടിക്കാൻ തുടങ്ങി….

പമ്പിൻ്റെ ഒരറ്റം ടുബിൽ കണക്റ്റ് ചെയ്തു പാത്തുമാറി നിന്നു…
അസ്വിൻ സർവ്വ ശക്തിയും ഉപയോഗിച്ച്..
ഡാ…..
ക്കു വയ്യ….

ഷാനു….
നീ മാറി നിക്ക്…
ഞാനൊന്നു…..
നോക്കട്ടെ
മൂന്ന് പേരും മറ്റുള്ളവരും ചുറ്റും
കൂടി…
ഡാ…
കാറ്റ് കയറുന്നില്ല..!
ന്താ… ചെയ്യാ…
രണ്ടു പേര് കൂടി….
പമ്പിൽ സർവ്വ ശക്തിയും പ്രയോഗിച്ചു..
സകല ദൈവങ്ങളെയും വിളിച്ചു…
എല്ലാവരും…
നിരാശരായി..!

ഡാ.. നമുക്ക്..
ബാപ്പീനെ വിളിക്കാം…
അസ്വിൻ ഉച്ചത്തിൽ പറഞ്ഞു.

മറിയം ഓടി വന്നിട്ട് പറഞ്ഞു
ഡാ… എല്ലാരും
മാറിനിക്കിം…
ഞാനൊന്നു നോക്കട്ടെ..

ല്ലാരും ദുരേക്ക് മാറി നിന്നു.

മറിയം മോൾ മെല്ലെ വാൽറ്റ്യൂബ് പ്രയാസപ്പെട്ട് ഊരിയെടുത്തു..
ഹാവൂ…
പെട്ടെന്ന്… ല്ലാരും… ഒന്നു ഞെട്ടി…
ശൂ…………………
ടയറിലെ മുഴുവൻ കാറ്റും…
ശൂന്ന്……………
പുറത്തുപോയി…

പിന്നെ ഫ്രൻ്റ്സ്
ഒരു കൂട്ടച്ചിരിയോടെ
ഓടിപ്പോയി..

Gഅഷ്റഫ്.എഎൻകെ.