നജീം ചികിത്സാ സഹായ നിധിയിലേക്ക് അരലക്ഷം രൂപ നൽകി വിന്നേഴ്സ് ക്ലബ് മൂർക്കനാട്.

നെടുങ്ങോട്ടൂർ സ്വദേശിയായ നജീം ചികിത്സാ സഹായ നിധിയിലേക്ക് വിന്നേഴ്സ് ക്ലബ് മൂർക്കനാട് അരലക്ഷം രൂപ കൈമാറി.

ചികിത്സാ സഹായ സമിതിയുടെ മുഖ്യ രക്ഷാധികാരിയായ
പി.പി.മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.
സഹായ സമിതി അംഗം കെ. എം. ഷമീറിന്റെ സാനിധ്യത്തിൽ ക്ലബ് ഭാരവാഹികളിൽ നിന്ന് തുക ഏറ്റുവാങ്ങി.

മഹാമാരിപ്പെയ്ത്തിൽ ഓക്സിജൻ സിലിണ്ടറൊരുക്കിയും
വറുതിയുടെ വറചട്ടിയിലേക്ക് ഭക്ഷ്യ വിഭവങ്ങളുടെ പെരുമഴ തീർത്തും
ചികിത്സ തേടുന്ന ബാല്യത്തിന് മുന്നിൽ ബാഹ്യ ചോദനകളുടെ അകമ്പടിയില്ലാതെ പൂർണമായി കയ്യഴഞ്ഞും
ഇനിയുമേറെ ചെയ്തു തീർക്കാനുണ്ടെന്ന ബോധ്യത്തോടെ സഹജീവികളെ ചേർത്തു നിർത്തുന്ന സഹപ്രവർത്തകരോടും സഹകാരികളോടും വിന്നേഴ്സ് ക്ലബ് എന്നും കടപ്പെട്ടിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

%d bloggers like this: