Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

നജീമിനൊപ്പം YFC യുംസഹായ നിധിക്ക് ഒത്തൊരുമയുടെ കരുത്ത്

ബഹുഃ കേരള സ്പീക്കര്‍ ശ്രീ .എം.ബി രാജേഷ്, YFC സമാഹരിച്ച തുക മുഖ്യ രക്ഷാധികാരി മുഹമ്മദ് മുഹ്സിന്‍ MLA യുടെ സാന്നിധ്യത്തില്‍ സംഘാടകര്‍ക്ക് കൈമാറി.

കൈപ്പുറം നാടും, നാട്ടുകാരും കൂട്ടായ്മയുടെ കാര്‍മികത്വത്തില്‍ നജീം സഹായ ധന സമാഹരണാര്‍ത്ഥം സംഘടിപ്പിച്ച ‘ബിരിയാണി ചലഞ്ചി’ല്‍ ആയിരത്തി അമ്പത് സ്നേഹപ്പൊതികള്‍ ഏറ്റെടുത്ത് YFC MOORKANAD. ചലഞ്ചില്‍ തന്നെ ഏറ്റവും മുന്‍പന്തിയിലായവരുടെ ലിസ്റ്റില്‍ വിനീതരായി ഇടം പിടിച്ചപ്പോള്‍,വഴിമുട്ടി ആശങ്ക തീര്‍ത്ത മനസ്സോടെ പകച്ച് നിന്ന ഒരു കുടുംബത്തെ സഹായിക്കാന്‍ ആര്‍ത്തിരമ്പി വന്ന നാടിനകത്തും, പുറത്തുമുള്ള കനിവിന്‍റെ മഹാ സാഗരത്തെ കുറിച്ചോര്‍ത്ത് ആത്മ നിര്‍വൃതിയോടെ നില്‍ക്കുകയാണ്.
മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന നല്ല മുഹൂര്‍ത്തങ്ങള്‍..കൂടെ YFC യുടെ പ്രിയരവര്‍ ഏറ്റെടുത്ത എളിയ ദൗത്യത്തെ കുറിച്ചും ഇത്തിരി പോറിയിടാതെ പോവാനും വയ്യ.കുടുംബത്തിന്‍റെ ദാരുണാവസ്ഥ കേട്ടറിഞ്ഞ് ഓടിയണഞ്ഞെത്തി ഓര്‍ഡര്‍ തന്ന ഓരോ എണ്ണത്തോടൊപ്പവും കരളും, അതിലെ പ്രാര്‍ത്ഥനയും നീട്ടി തന്നു…കലവറയില്ലാതെ..
പലരും പരിമിതികളുടെ കെട്ടുപാടുകളിലും കാര്യം പറയാതെ തന്നെ നിറമനസ്സോടെ ഇരുപതും,അമ്പതുമായി ചുരുട്ടിക്കൂട്ടിത്തന്ന നോട്ടുകള്‍, ലോക്ഡൗണിന്‍റെ കണിശതയില്‍ പെട്ട്, അവസ്ഥ കൊണ്ട് പേരെഴുതാന്‍ സാധിക്കാതെ പോയവരെ മുന്‍കൂട്ടി അവരുടെ സംഖ്യയും ഏറ്റെടുത്ത് ഇത് സുഹൃത്തിന്‍റെ വീട്ടില്‍, കുടുംബക്കാരന്‍റെ, അയല്‍വാസിയുടെ വീട്ടില്‍ കൊടുക്കണമെന്ന് പറയാന്‍ തോന്നിപ്പിച്ച കനിവിന്‍റെ കാവല്‍ ഭടന്‍മാര്‍.ചലഞ്ചുമായി നമ്മോട് നേരിട്ട് സഹകരിച്ച കുളത്തൂര്‍ പോലീസ്,
സംഭാവനയായി സഹകരിക്കാന്‍ കഴിയാത്തവര്‍ക്കടക്കം പ്രദേശത്തും, പുറത്തുമായി 1050 പേര്‍ക് ഉച്ചഭക്ഷണമായി ബിരിയാണി എത്തിയപ്പോള്‍ പല വഴിയിലായി തെളിഞ്ഞ സ്നേഹ വസന്തം…!!!
105000 രൂപ ചലഞ്ചിലൂടെയും, 25000രൂപ സംഖ്യയായി നേരിട്ടും നമ്മുടെ ഉദ്യമ ഫലമായി കൈപ്പുറത്തെ പൊന്നുമോന്‍റെ ചികിത്സയിലേക്ക് എത്തുമ്പോള്‍ ഇത് നാള്‍ വഴികളില്‍ YFC തൊട്ട അനേകായിരം സദ് സംരംഭങ്ങളില്‍ മറ്റൊരു അനുഗ്രഹീത നിമിഷം,സഹകരിച്ച ഏവര്‍ക്കും കലര്‍പ്പില്ലാത്ത നന്ദി..

സമൂഹത്തിലും, ചുറ്റുപാടിലും വേണ്ടിടത്തെല്ലാം ഉറപ്പിച്ച സാന്നിധ്യമായി ഇടതടവും,വിശ്രമവും ഇല്ലാതെ പാരമ്പര്യ ഗുണം കൊണ്ട് നീണ്ട് നിവര്‍ന്ന 50 വര്‍ഷം നാടിനെ സേവിച്ച YFC – മൂര്‍ക്കനാട് പ്രദേശത്തിന്‍റെ ‘ഹൃദയ’മായത് നല്ലത് പറഞ്ഞും, പറഞ്ഞത് ചെയ്തും നാടിന് കൂട്ടായത് കൊണ്ടാണ്, ആ കൂട്ടിലെ നന്മ തിരിച്ചറിഞ്ഞ് മൂര്‍ക്കനാട്ടുകാര്‍ നിസീമമായി സഹകരിച്ചത് കൊണ്ടാണ്.
നന്ദിയും കടപ്പാടും വാക്കുകളില്‍ ഒതുക്കാവുന്നതല്ല.
ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ബാഹ്യ ചോദനകള്‍ ഉണ്ടായാലും ഇല്ലെങ്കിലും അനിഷ്ടത്തിന്‍റെ കനല്‍ പാകാതെ ഓരോ ചെറിയ നന്മയേയും പരസ്പരം പ്രോത്സാഹിപ്പിച്ചും,അംഗീകരിച്ചും നാടിന് വെളിച്ചമാവാന്‍ കഴിയട്ടെ ഏതൊരു കൂട്ടായ്മക്കും,അതിനെ നേതൃത്വം നല്‍കേണ്ട സല്‍ സ്വരൂപര്‍ക്കും,എന്ന ആശംസയോടെ ഈ ഒരു സദ് പ്രവൃത്തിക്ക് സഹകരിച്ച YFC ഇതര, സംഘടനകള്‍ക്കും,വ്യക്തികള്‍ക്കും ഒരിക്കല്‍ കൂടെ നന്ദി പ്രകാശിപ്പിച്ച് കൊള്ളുന്നു.