വായനദിനത്തില്‍ ഹോം ലൈബ്രറി ഒരുക്കി വിദ്യാര്‍ത്ഥികള്‍

വായനദിനത്തില്‍ വായന പരിപോഷിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ഹോം ലൈബ്രറി ഒരുക്കി മൂര്‍ക്കനാട് AMLP സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലും ഹോം ലൈബ്രറി സജ്ജമാക്കുകയും അതുവഴി നിത്യവായന സാഹചര്യം ഒരുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. വായനദിനത്തില്‍ കഥാകൃത്തും നോവലിസ്റ്റും സാഹിത്യ അക്കാദമി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാര ജേതാവും സാംസ്കാരിക വകുപ്പിന് കീഴിലെ മലയാളം മിഷനില്‍ റേഡിയോ മലയാളം പ്രൊജക്ട് ഹെഡുമായ ജേക്കബ് എബ്രഹാം വിദ്യാര്‍ത്ഥികള്‍ക്ക് വായനദിന സന്ദേശം നല്‍കി. ഒരാഴ്ചയിലെ പത്ര വാര്‍ത്തകളെ അടിസ്ഥാനമാക്കി നടത്തുന്ന പത്ര ക്വിസ് ഉള്‍പ്പെടെ ജൂണ്‍ 19 മുതല്‍ 26 വരെ നീണ്ടുനില്‍ക്കുന്ന വായനവാരത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ വായനശീലം വളര്‍ത്താനുളള പതിനഞ്ചോളം പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

%d bloggers like this: