കോണ്‍വെക്സ് മിററും ദിശാബോര്‍ഡും പുനഃസ്ഥാപിച്ച് YFC

മൂര്‍ക്കനാട് എടപ്പലം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ആരംഭത്തില്‍ മൂര്‍ക്കനാട് ഭാഗത്ത് കോണ്‍വെക്സ് മിററും ദിശാ ബോര്‍ഡും YFC പ്രവര്‍ത്തകര്‍ പുനഃസ്ഥാപിച്ചു. മുന്‍പ് YFC ഇവിടെ സ്ഥാപിച്ചിരുന്ന ദിശാബോര്‍ഡും കോണ്‍വെക്സ് മിററും വാഹനം ഇടിച്ച് കേടുപാട് സംഭവിച്ചിരുന്നു. തിരുവേഗപ്പുറ പാലത്തിലൂടെയുളള ഗതാഗതത്തിന് അറ്റകുറ്റപണികള്‍ മൂലം നിയന്ത്രണം ഏര്‍പ്പെടുത്തിയത് മുലം ധാരാളം വാഹനങ്ങളാണ് മൂര്‍ക്കനാട് എടപ്പലം പാലം വഴി കടന്ന് പോകുന്നത്. കോണ്‍വെക്സ് മിററും ദിശാബോര്‍ഡും കഴിവതും വേഗം പുനഃസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് YFC ക്ളബ്ബ് അവ പുനഃസ്ഥാപിച്ചത്.YFC യുടെ എല്ലാ പ്രവർത്തനങ്ങൾക്കും കൂടെ നിൽക്കുന്ന അതിഥിതൊഴിലാളികളായ ഫിറോസ് ഭായിയും സുഹൃത്തുക്കളും സേവനത്തിൽ പങ്കാളിയായി.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പൊട്ടിക്കുഴി അങ്ങാടി ഉള്‍പ്പെടെ പ്രദേശത്തെ അപകട സാധ്യതയുളള വളവുകളിലും പ്രധാന ജംഗ്ഷനുകളിലും YFC ദിശാ ബോര്‍ഡുകളും കോണ്‍വെക്സ് മിററുകളും സ്ഥാപിച്ചിട്ടുണ്ട്.

%d bloggers like this: