Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

കർമ്മ നിരതമായ 50 വർഷങ്ങൾ, സാമൂഹ്യസേവനം മുഖമുദ്രയാക്കി YFC

മലപ്പുറം ജില്ലയിലെ മൂർക്കനാട് പഞ്ചായത്തിൽ 11-ആം വാർഡിൽ സ്ഥിതി ചെയ്യുന്ന YFC ആർട്സ് ആൻഡ് സ്പോർട്സ് കർമ്മ നിരതമായ 50 വർഷങ്ങൾ താണ്ടി മൂർക്കനാട്ടിലെ ഹൃദയ ഭൂമിയിലൂടെ സഞ്ചരിക്കുന്നു. കലാ കായിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒരു നാടിനും നാട്ടുകാർക്കും മുതൽ കൂട്ടായി പ്രവർത്തിക്കുന്ന YFC അതിന്റെ 50 ആണ്ടുകൾ പിന്നിടുമ്പോൾ ഒരുപാട് പേരോട് നന്ദി പറയാൻ ഉണ്ട്. സമൂഹത്തിലും ചുറ്റുപാടിലും വേണ്ടിടത്തെല്ലാം ഉറപ്പിച്ച സാന്നിധ്യമായി YFC ക്ലബ്‌ അമ്പത് ആണ്ട് തികഞ്ഞു നിൽക്കുമ്പോൾ കഴിഞ്ഞ ഒരു വർഷത്തിൽ ചെയ്ത പ്രധാന കാര്യങ്ങൾ

⭕നജീം സഹായ നിധിയിലേക്ക് 1,30,000 രൂപയുടെ സഹായം.

⭕കോവിഡ് കാലത്ത് 220 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം. സഹായ ധന വിതരണം, വിവിധ മേഘലകളിലായി 4 ലക്ഷം രൂപക്കു മേല്‍ ചാരിറ്റി.

⭕കുടിവെള്ള ക്ഷാമ പരിഹാരത്തിനായി സൗജന്യ കുടിവെള്ള വിതരണം.

⭕കോവിഡ് കാലത്തും, ലോക്ക് ഡൗൺ സമയത്തും ആശ്രയമായി
കോവിഡ് റെസ്പോണ്‍സ് ടീം പ്രവര്‍ത്തനങ്ങള്‍.

⭕ടെലി മെഡ്, സൗജന്യ മരുന്ന് വിതരണം,പരിസര ശുചീകരണം

⭕SSLC,PLUS 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിജയികളെ അനുമോദിക്കല്‍.

⭕കോവിഡ് കാലത്ത് കരുതലായി അണുനശീകരണ സ്പ്രേയുമായി മൂർക്കനാട് പ്രദേശങ്ങളിലും അയൽ പ്രദേശങ്ങളിലേക്കും സേവനം.

⭕SSLC,PLUS TWO വിദ്യാർത്ഥികൾക്ക് ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ്.

⭕കോവിഡ് കാലത്ത് കുളത്തൂർ പോലീസിന് ലോക്ക്ഡൗൺ മൂലം ജില്ലാ അതിർത്തിയിൽ ചെക്കിങ്ങിനു വേണ്ട സൗകര്യം ഒരുക്കല്‍.

⭕നാടിനു കരുതലായി പ്രധാന പ്രദേശങ്ങളിൽ കോൺവെസ് മിററും ദിശബോർഡും സ്ഥാപിക്കല്‍.

ദേശത്തിന്‍റെ കലാ കായിക സാംസ്കാരിക രംഗങ്ങളില്‍ അര നൂറ്റാണ്ട് കാലം നിറ ചേതനയുടെ വെണ്‍ തുടിപ്പായി നില കൊള്ളുന്ന YFC മൂര്‍ക്കനാട് 50 ന്‍റെ നിറവില്‍ എളിമയോടെ നില്‍ക്കുമ്പോള്‍ കോറിയിടാനൊത്തിരി കഥകളുണ്ട്. ക്ലബ്ബിനൊപ്പം നാടിന് വേണ്ടി ജീവിച്ച് മറഞ്ഞ പഴമയുടെ ഊര്‍ജ്ജങ്ങള്‍, കിനാക്കള്‍ക്കുമപ്പുറം ഇന്നും ജീവിച്ചിരിക്കുന്ന മാറാല പിടിക്കാത്ത പഴയ ഓര്‍മകള്‍, ഇടക്കെല്ലാം വിറയാര്‍ന്ന ചുണ്ടുകളാലെ പറഞ്ഞ് കേള്‍ക്കുമ്പോള്‍, തളര്‍ന്ന് വരുമ്പോള്‍ തിരിച്ച് പകരപ്പെടുന്ന ഊര്‍ജ്ജം..

ഇറുകെ പിടിച്ച മനസുകളും, തന്നിലേക്ക് മാത്രം ചുരുങ്ങുന്ന ജീവിതങ്ങള്‍ക്കുമിടയില്‍ വാര്‍ഷികങ്ങളും കലാ അരങ്ങുകളും തീര്‍ത്ത് ഒരുമയുടെ സംഗീതം നാടിന് ഉണര്‍വ്വ് പകര്‍ന്ന എത്രയെത്ര നാളുകള്‍..
കലാ സന്ധ്യകള്‍..നാട് നീറുമ്പോള്‍ വീടിറങ്ങി കൂട്ടരൊത്ത് കൈകോര്‍ത്ത് സഹായ ഹസ്തമേകിയ നൂറ് നൂറ് സംരംഭങ്ങള്‍…