സ്ട്രീറ്റ് മെയിനിന് ഫണ്ട് അനുവദിക്കാൻ എം.എൽ.എക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും നിവേദനം നൽകി

വെങ്ങാട് : മൂർക്കനാട് ഗ്രാമപഞ്ചായത്തിൽ സ്ട്രീറ്റ് മെയിൻ വലിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മങ്കട എം.എൽ.എ എം അലിക്കും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖക്കും മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രശ്മി ശശികുമാറും വൈസ് പ്രസിഡണ്ട് മുനീറും നിവേദനം നൽകി നിലവിൽ സ്ട്രീറ്റ് മെയിൻ വലിക്കാതെ സ്ട്രീറ്റ് ലൈറ്റുകൾ ഫിറ്റ് ചെയ്യാൻ കഴിയില്ല എന്ന നിയമം ഉള്ളതിനാൽ പഞ്ചായത്തിൽ പുതിയ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത് ഇതിന് പരിഹാരം കാണുന്നതിനാണ് സ്ട്രീറ്റ് മെയിനിനുള്ള ഫണ്ട് അനുവദിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകിയത്.

%d bloggers like this: