Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

എ.എം.എൽ.പി.സ്ക്കൂൾ മൂർക്കനാട് വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനവാര സമാപനവും സമുചിതമായി ആഘോഷിച്ചു

പ്രശസ്ത എഴുത്തുകാരി ഇ എൻ ഷീജ ടീച്ചർ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ നിർവ്വഹിച്ചു. വായനവാര സമാപനത്തോടനുബന്ധിച്ച് കഥകളിലൂടെ, കവിതകളിലൂടെ പുസ്തകങ്ങൾ പരിചയപ്പെടുത്തി. തൻ്റെ കൃതികൾക്കൊപ്പം, അക്ഷരപ്പൂമഴ, കുരുന്നില തുടങ്ങിയ പുസ്തക ശേഖരങ്ങളും പരിചയപ്പെടുത്തുകയും പിണങ്ങുണ്ണി, ഇണക്കവും
പിണക്കവും തുടങ്ങിയ കവിതകളിലൂടെ ബാല ഭാവനയുടെ അതിരില്ലാത്ത ആകാശത്തിലേക്ക് കുട്ടികളെ നയിച്ച് ചരാചര പ്രേമം എന്ന വലിയ ആശയത്തിലേക്ക് കൂട്ടികളെ കൈ പിടിച്ചുയർത്തുകയും ചെയ്തു. വായിക്കുവാനുള്ള ഊർജ്ജം പകർന്നേകി കഥ വരമ്പേറി, കവിത മൂളി സ്നേഹദീപ്തി ചൊരിഞ്ഞ് കുഞ്ഞാപ്പിക്കഥകളിലൂടെ ടീച്ചര്‍ കുട്ടികൾക്ക് കലാവിരുന്നേകി.
ഫാത്തിമ ഹനിയ്യ എന്ന വിദ്യാര്‍ത്ഥി ഷീജ ടീച്ചറുടെ കുഞ്ഞാപ്പിയുടെ വീടുവിട്ടു പോകൽ എന്ന കഥ അവതരിപ്പിച്ചു. തുടർന്ന് നാലാം ക്ലാസ്സിലെ കുഞ്ഞുങ്ങൾ കെ.കെ.പല്ലശ്ശന എഴുതിയ
വായന എന്ന കവിതയുടെ ആവിഷ്ക്കാരവും നടന്നു.
പി.ടി എ പ്രസിഡണ്ട് കുട്ടികളുടെ ഡിജിറ്റൽ മാഗസിൻ എന്ന ആശയം മുന്നോട്ടുവച്ചു. വിദ്യാരംഗം ക്ലബ്ബിൻ്റെ വകയായി സ്ക്കൂളിൻ്റെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാനുള്ള നിർദ്ദേശവും നല്കി.
വായനദിന ഓൺലൈൻ ക്വിസ് മത്സരത്തോടെ ഒരു വാരം നീണ്ടു നിന്ന വൈവിധ്യമാർന്ന വായനോത്സവത്തിന് സമാപനമാവും.
വിദ്യാലയത്തിലെ മൂന്ന്, നാല് ക്ളാസുകളിലെ വിദ്യാര്‍ത്ഥികളാണ് ഗൂഗിള്‍ മീറ്റില്‍ പങ്കെടുത്തത്. മറ്റു വിദ്യാര്‍ത്ഥികള്‍ക്കായി പരിപാടിയുടെ വീഡിയോ സ്കൂള്‍ ഫെയ്സ്ബുക്ക് പേജില്‍ ലഭ്യമാക്കുകയും ചെയ്തു.
ഹെഡ്മാസ്റ്റര്‍ പി അബ്ദുറഹിമാന്‍, പിടിഎ പ്രസിഡന്റ് കെടി നൗഫല്‍, SSG ചെയര്‍മാന്‍ പി മൂസ, സ്റ്റാഫ് സെക്രട്ടറി കെ വി ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.