മൂർക്കനാട് പഞ്ചായത്തിന്റെ DCC യിലേക്ക് ഭക്ഷണ പൊതികൾ നൽകി YFC മൂർക്കനാട്

മൂർക്കനാട് പഞ്ചായത്തിന്റെ DCC യിലെ കോവിഡ് രോഗികൾക്ക് ഉച്ച നേരത്തേക്കും രാത്രി നേരത്തേക്കുള്ള ഭക്ഷണ പൊതികൾ കൈമാറി YFC മൂർക്കനാട്.മൂർക്കനാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മുനീർ പാങ്കുഴിക്ക് YFC മൂർക്കനാട് ട്രഷറർ ഷബീർ പി ഭക്ഷണ പൊതികൾ കൈമാറി.കോവിഡ് രണ്ടാം തരംഗം പഞ്ചായത്തിനെ വരിഞ്ഞു മുറുക്കിയ സന്ദർഭങ്ങളിൽ പഞ്ചായത്തിനകത്ത് ക്ലബ് കമ്മിറ്റിയുടെ നേതൃത്വം കോവിഡ് രണ്ടാം തരംഗത്തെ മറികടക്കാനുള്ള പരിശ്രമങ്ങൾക്ക് ഏറെ മുൻപിലുണ്ടായിരുന്നു.അതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് DCC യിലേക്ക് ഭക്ഷണപ്പൊതികൾ കൈമാറിയത്.DCC യിൽ ചുമതലയുള്ള ആസിഫ്,YFC സെക്രട്ടറി ഇർഷാദ് കാളഞ്ചിറ,കമ്മറ്റി മെമ്പറുമാരായ ഷാഹിൻ,ഫിറോസ്,മുഹ്സിൻ,നിഷാദ്,ഷഫ്രിൻ എന്നിവർ നേതൃത്വം നൽകി.സ്നേഹപൊതികൾ നൽകിയ വ്യകതികൾക്ക് ക്ലബ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.

%d bloggers like this: