Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂർക്കനാട് സ്വദേശിക്ക് പൊള്ളലേറ്റു

മൂർക്കനാട് : അടിവസ്ത്രത്തിലെ പോക്കറ്റിൽ വെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു.
മൂർക്കനാട് പൊട്ടിക്കുഴി സ്വദേശി പൂന്തോട്ടത്തിൽ ശിഹാബുദ്ദീൻ (31) ൻ്റെ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. പനം പട്ട വെട്ടുന്ന തൊഴിലാളിയായ ശിഹാബുദ്ദീൻ
പുത്തനത്താണി ആതവനാടിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.
വലത്തേ കാലിന് പൊള്ളലേറ്റ
ഷിഹാബുദ്ദീൻ മൂർക്കനാട് പൊട്ടിക്കുഴിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. പൊട്ടിത്തെറിച്ച ഫോൽ നിന്ന് പടർന്ന് പോക്കറ്റിലുണ്ടായിരുന്ന ലൈസൻസും നോട്ടുകളും കത്തി നശിച്ചു.

മൂർക്കനാട് ലൈവ്