കോവിഡ് പോരാട്ടത്തിൻ്റെ ഒരു വർഷം.ഉമർ സഖാഫി മൂർക്കനാട്

കോവിസിൻ്റെ ആദ്യ തരംഗം. 2020 ജൂണിൽ ഗൾഫിൽ നിന്ന് നാട്ടിലെത്തുന്നു.സൗദിയിലെ ആദ്യത്തെ ചാർട്ടേഡ് ഫ്ലൈറ്റായ ഐ.സി എഫ് ഫ്ലൈറ്റിലായിരുന്നു യാത്ര.
മൂർക്കനാട് പഞ്ചായത്ത് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻ്റൈനിൽ കഴിയവെ ശാരീരിക പ്രയാസത്തെ തുടർന്ന് മഞ്ചേരി ജില്ലാ ആശുപത്രിയിൽ കോവിഡ് ടെസ്റ്റിനായി പോയി. റിസർട്+vവും. ടെസ്റ്റിനെത്തിയപ്പോൾ കാലിക്കറ്റ് എയർപോർട്ടിൽ നിന്ന് ആൻ്റിജൻ ടെസ്റ്റ് കഴിഞ്ഞ് മഞ്ചേരിയിലേക്ക് ഒരു സംഘമെത്തി.Kmcc ചാർട്ടേർഡ് ചെയ്ത വിമാനത്തിലായിരുന്നു അവരെത്തിയത്. കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നുമുള്ളവരായിരുന്ന അവർ.യാത്രയിലെയും എയർപോർട്ടിലെ നടപടിക്രമങ്ങളുടെയും സമയദൈർഘ്യം അവരെ വല്ലാതെ ക്ഷീണിതരാക്കി യിരിക്കുന്നു. മുഷിഞ്ഞ വേഷവും നിദ്രാവിഹീനതയും അവരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പാലക്കാട് തൃശൂർ എറണാകുളം കൊല്ലം കോട്ടയം തുടങ്ങി സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള യാത്രക്കാരായിരുന്നു അവർ. സ്വന്തം നാട് അല്ലാത്തതുകൊണ്ടുതന്നെ ഇവിടുത്തെ സാഹചര്യങ്ങൾ അവർക്കറിയാമായിരുന്നില്ല. അവരിൽ ചിലരോട് കാര്യങ്ങൾ തിരക്കി, കൂട്ടത്തിൽ നിരവധിപേർ ആഹാരം കഴിച്ച് ദിവസത്തോടടുക്കുന്നു. കോവിഡ് കാലത്തെ വിദേശയാത്ര കഴിഞ്ഞ് വന്ന വ്യക്തി എന്ന നിലയിൽ ഈ യാത്രാ ക്ലേശങ്ങളെല്ലാം നന്നായി അറിയാമല്ലോ… ഉടൻതന്നെ മഞ്ചേരി സാന്ത്വനം വളണ്ടിയറെ അറിയിക്കുകയും
അദ്ദേഹം അവർക്കുള്ള ഭക്ഷണം ആശുപത്രിയിലെത്തിക്കുകയും ഞങ്ങൾ അത് വിതരണം നടത്തുകയും ചെയ്തു. എയർപോർട്ടിൽ വന്നിറങ്ങിയതിനുശേഷം വീട്ടിൽ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് ചിലർ സങ്കടം പറഞ്ഞു. പലരും രണ്ടു വർഷമായിട്ടുണ്ട് അവസാനമായി നാട്ടിലെത്തിയിട്ട്. അവരുടെയെല്ലാവരുടെയും വീട്ടിലെ നമ്പറിൽ ഞാൻ തന്നെ വിളിക്കുകയും സ്ഥിതിഗതികൾ അറിയിക്കുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് വീട്ടുകാർക്ക് അറിയില്ലല്ലോ. അവരുടെ മക്കളും മരുമക്കളും നാട്ടിൽ നിന്നും വിദേശത്തു നിന്നും തുരുതുരാ വിളിക്കാൻ തുടങ്ങി. കൂട്ടത്തിൽ കൊല്ലം ജില്ലയിൽ നിന്നുള്ള ഒരു ഹെൽത്ത് വർകർ തുഷാരയും നിരന്തരം വിളിക്കാൻ തുടങ്ങി. രണ്ടു മണിക്കൂറിലധികം സമയം ഇടതടവില്ലാതെ ഫോൺ കോൾ വന്നു കൊണ്ടിരിക്കുകയായി.. എല്ലാ ഫോണുകളും അറ്റൻറ് ചെയ്തു. നമ്മുടെ ഫോൺ മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ പറ്റാത്ത അവസ്ഥയാണല്ലോ. കൊല്ലം ജില്ലയിൽ നിന്നുള്ള അബ്ദുൽ വാഹിദിൻ്റെ ഉമ്മ തിരിച്ചുവിളിച്ചത് ഏറെ ഇമോഷണലായിരുന്നു. വാഹിദ് അത്യാവശ്യം പ്രായം ചെന്ന വ്യക്തിയാണ്. മോനേ… എൻ്റെ മോന് വാഹിദിന് വല്ലതും സംഭവിച്ചിട്ടുണ്ടോ…
അവൻ ചില ബുദ്ധിമുട്ടുള്ള ആളാ… അവൻ സംസാരിക്കുന്നില്ലേ… തുടങ്ങി കരൾ നുറുങ്ങുന്ന ചോദ്യങ്ങളായിരുന്നു അവരുടെത്. ദീർഘനേരം അവരോട് സംസാരിച്ചു;സമാ ധാനിപ്പിച്ചു.
ഇതായിരുന്നു കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ തുടക്കം. പിന്നീട് ഞാൻ മഞ്ചേരിയിൽ അഡ്മിറ്റായി. തുടർന്ന് മെഡിക്കൽ കോളേജിലെ പ്രധാന ഡോക്ടർമാരുമായി ബന്ധപ്പെട്ടു.ജില്ലയിൽ കോവിഡ് ബാധിതരെ ഉൾക്കൊള്ളിച്ചു കോവിഡ് നോഡൽ ഓഫീസർ Drഷിനാസ് ക്രിയേറ്റ് ചെയ്ത “കോവിഡ് മലപ്പുറം “വാട്സ്അപ് ഗ്രൂപ്പ് അഡ്മിനായി.നൂറുകണക്കിനാളുകളാണ് തുടക്കത്തിലുണ്ടായത്. ഏതാനും മാസങ്ങൾക്ക് ശേഷം ഗ്രൂപ്പിൽ പതിനായിരത്തോളം അംഗങ്ങളായി. കോവിഡിൻ്റെ ആദ്യ തരംഗമായതിനാൽ പകച്ചു നിന്ന രോഗികൾക്ക് ഈ ഗ്രൂപ്പ് വലിയ ആശ്വാസമായിമാറി. ഒരു കൺട്രോൾ റൂമു പോലെ ഗ്രൂപ്പ് ചലിച്ചു.ഗ്രൂപ്പിൽ കോവിഡുമായി ബന്ധപ്പെട്ടു വോയ്സുകളുടെ തരംഗം. എല്ലാത്തിനും ഡോക്ടർ മുപടി പറയും. രോഗികൾ കൂടിയപ്പോൾ ഡോക്ടർ തിരക്കിലായി.ഗ്രൂപ്പിൽ വരുന്നവയെല്ലാം റീഡ് ചെയ്യണം, കേൾക്കണം. ശേഷം ഡോക്ടരുടെ ശ്രദ്ദയിൽ പെട്ടത്തും.
അതിന് പുറമെ വിവിധ കാര്യങ്ങൾക്കായി ആളുകളുടെ കോളുകൾ.. അർദ്ദ രാത്രിയിലും കോളുകൾ.
വിദേശത്തു തിരിച്ചെത്തിയിട്ടും വിവിധ കാര്യങ്ങൾക്കായി ആളുകൾ വാട്സപ്പ് കോൺടാക്ട് ചെയ്തു കൊണ്ടിരിക്കുന്നു.
ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തിൽ കോവിഡ് മുക്തടെ കൂട്ടായ്മ ( crt) രൂപീകരിച്ചു.കലക്ടർ നല്ല പ്രോത്സാഹനവും നിർദേശങ്ങളും നൽകി. ജില്ലാ മെഡിക്കൽ ഓഫീസറും തഥൈവ. പ്രാസ്ഥാനിക നേതൃത്വത്തിൻ്റെ ആശീർവാദവുമുണ്ടായി.
സി.ആർ.ടിയുടെ പ്രസിഡണ്ടായി വിനീതൻ നിയമിക്കപ്പെട്ടു.തുടർന്ന് നിരവധി സേവനങ്ങൾ ചെയ്യാനായി.+ve ആയി പ്രൈവറ്റ് ആശുപത്രികളിൽ പെട്ടു പോവുകയും ലക്ഷങ്ങളുടെ ബില്ല് താങ്ങാനാകാതെ വരികയും ചെയ്ത ചില കോവിഡ് രോഗികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റാ നായി.ഇത്തരം കേസുകൾ നോഡൽ ഓഫീസർ Dr: ഷിനാസ് ബാബു പ്രത്യേക ശ്രദ്ദയോടെ പരിഗണിക്കും.കോവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികളുടെ ചൂഷണങ്ങൾക്കെതിരെ പ്രതിഷേധം ലക്ഷ്യമുണ്ടായിരുന്നു. പക്ഷേ, മരണപ്പെട്ടവരോടുള്ള സഹതാപമോർത്ത് ബന്ധുക്കൾക്ക് കൂടെ നിൽക്കാനായില്ല.
നിരവധി കോവിഡ് രോഗികൾക്ക് ബ്ലഡ്/ പ്ലാസ്മ എത്തിച്ചു നൽകാനായി.crt സെക്രട്ടറി സിറാജ് എൻ ടി യും വിനീതനും മറ്റു അഡ്മിൻസും ചേർന്ന് ഗ്രൂപ്പിലൂടെ ബ്ലഡ് കോഡിനേറ്റ് ചെയ്യും. മിക്ക ദിവസങ്ങളിലും ബ്ലഡിനായി വിനീതനെ കുറേപേർ വിളിക്കും. ജില്ലക്ക് പുറത്തു നിന്നും കോൾ വരും.മേച്ചായ ബ്ലഡ് ലഭിക്കാൻ നൂറു കണക്കിനാളുകളെ വിളിക്കേണ്ടിവന്ന അവസ്ഥയായിരുന്നു.
കോട്ടക്കൽ ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് സി.ആർ.ടി.യും ബി.ഡി.കെ അംഗം മനാഫിൻ്റെ നേതൃത്വത്തിലുള്ള കുറ്റിപ്പുറം എം ഇ.എസിലെ സി.എഫ് എൽ ടി.സി കോവിഡ് മുക്തരുടെ കൂട്ടായ്മയും ബ്ലഡ് ഡോണേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു.
മറ്റു ചില സംഘടനകളും സംഘടിപ്പിച്ചിട്ടുണ്ട്.എന്നാലും ബ്ലഡ് ആവശ്യം നിലനിൽക്കുകയായിരുന്നു. രോഗികൾക്ക് വേണ്ട സഹായങ്ങൾ, അവശ്യവസ്തുക്കൾ, ഇരുപത്തിയഞ്ചു എയർ ബെഡുകൾ,റെക്സിൻ കവറുള്ള നൂറ് തലയിണകൾ മറ്റു ഉപകരണങ്ങൾ തുടങ്ങിയവ മഞ്ചേരിമെഡിക്കൽ കോളേജിലേക്കെത്തിക്കാനായി. യൂണിവേഴ്സിറ്റി സി.എഫ് എൽ ടി സി യിലെ കോവിഡ് രോഗികൾക്ക് ചുടുവെള്ളത്തിനുള്ള ഉപകരണം ഓഫർ ചെയ്ത് തരാമോയെന്ന സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ: സരിത വിളിച്ച് അഭ്യർത്ഥിച്ച വിവരം തേഞ്ഞിപ്പലം സാന്ത്വനം ടീമിനെ അറിയിക്കുകയും 25 ലിറ്റർ ഉൾക്കൊള്ള മൂന്ന് വാട്ടർ ഹീറ്ററുകൾ സാന്ത്വനം സ്ഥാപിച്ചു നൽകി. കോവിഡ് പോരാട്ടത്തിൻ്റെ ഒരു വർഷം പൂർത്തിയാവുമ്പോൾ തികഞ്ഞ ചാരിതാർത്ഥ്യം…
കോവിഡിൻ്റെ പ്രഥമഘട്ടം നേരിട്ടവരുടെ അനുഭവങ്ങളുടെമേലുള്ള പാഠങ്ങളും സാമൂഹ്യ സാമ്പത്തിക മേഖലകളിൽ കോവിഡ് എങ്ങനെ ബാധിച്ചുവെന്നും വിശകലനം ചെയ്യുന്ന കോവിഡ് പതിപ്പ് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് സി ആർ ടി.
പ്രാഥമിക പ്രവർത്തനങ്ങൾ മാത്രമേ ആരംഭിച്ചിട്ടുള്ളൂ. വിജയ പ്രതീക്ഷയോടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു….
ഉമർ സഖാഫി മൂർക്കനാട്.

%d bloggers like this: