മാധ്യമ പ്രവർത്തകനെതിരെ വധഭീഷണി; മീഡിയ ക്ലബ്‌ പ്രതിഷേധിച്ചു.

കുറ്റിപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സെറീന്‍’ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെ ഉയര്‍ന്ന പരാതികള്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മീഡിയാ ക്ലബ് വളാഞ്ചേരി ഭാരവാഹിയും സ്വലേ ന്യൂസ് മലപ്പുറം ജില്ലാ ബ്യൂറോ ചീഫുമായ കെ.പി ഖമറുല്‍ ഇസ്ലാമിനെതിരെ വധഭീഷണി. പെടുത്തിയ സംഭവത്തിൽ മീഡിയ ക്ലബ്‌ വളാഞ്ചേരി പ്രതിഷേധിച്ചു

ഇന്ന് രാവിലെ മുഹമ്മദ് റാഷിദ് എന്ന ആള്‍ ഫോണിൽ വിളിച്ചു വാഗ്വാദത്തിൽ ഏർപ്പെടുകയും ഇനി ഈ വാര്‍ത്തകള്‍ എഴുതാന്‍ തന്റെ കൈ ഉണ്ടാകില്ലെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.

സ്വാതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തിനും ജീവനും ഭീഷണിയുര്‍ത്തിയ സംഭവത്തില്‍ മീഡിയാ ക്ലബ്ബ് ശക്തമായി പ്രതിഷേധിച്ചു. എത്രയും വേഗത്തില്‍ കുറ്റവാളിയെ പിടികൂടണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഭവത്തില്‍ കുറ്റിപ്പുറം പൊലിസ് അന്വേഷണം ആരംഭിച്ചു.

%d bloggers like this: