മൂര്‍ക്കനാടിന്റെ കായിക പുരോഗതിക്ക് മന്ത്രി സമക്ഷം നിവേദനങ്ങള്‍ സമര്‍പ്പിച്ച് YFC

YFC യുടെ 50ാം വാര്‍ഷികം പ്രമാണിച്ച് ലോഗോ പ്രകാശനത്തിനിടെ നാടിന്റെ ആശങ്കകള്‍ ഉള്‍പ്പെടുത്തി കായിക മന്ത്രി ശ്രി വി അബ്ദുറഹിമാന്‍ സമക്ഷം YFC രണ്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചു. കലാ കായിക സാമൂഹിക രംഗങ്ങളില്‍ ഒട്ടേറെ സമഗ്രമായ സംഭാവനകള്‍ നല്‍കിയ YFC യുടെ നിവേദനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
തൂതപ്പുഴയോട് ചേര്‍ന്ന് കൊണ്ട് ഒട്ടേറെ സര്‍ക്കാര്‍ ഭൂമി ഉണ്ടെന്നിരിക്കെ വോളിബോള്‍, ഫുട്ബോള്‍ ഗ്രൗണ്ടിന് വേണ്ടിയും, മറ്റ് കായിക സൗകര്യങ്ങളും മൂര്‍ക്കനാടിന് ലഭ്യമാകാന്‍ നിവേദനങ്ങള്‍ സഹായകമാകുമെന്ന് YFC പ്രതിനിധികള്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
YFC സെക്രട്ടറി ഇര്‍ശാദ് K, ട്രഷറര്‍ ഷബീര്‍ P, കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ഷാഹിന്‍ KP, ലിയാഖത്ത് P കമ്മറ്റി അംഗങ്ങളായ ഷഫ്രിൻ KP , ജസീല്‍ KPതുടങ്ങിയവരും നിവേദന സമര്‍പ്പണത്തിന് സാക്ഷികളായി.
ഊര്‍ജ്ജ സ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ ഹൃദയത്തോട് ചേര്‍ന്ന് നിരവധി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന YFC യുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി കര്‍മ പരിപാടികള്‍ക്ക് കമ്മറ്റി രൂപം നല്‍കിയിട്ടുണ്ട്. ഈ അവസരത്തില്‍ നാടിന്‍റെ പൂര്‍ണ്ണ പിന്തുണ YFC യോടൊപ്പം ഉണ്ടായിരിക്കണമെന്ന് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

%d bloggers like this: