മൊബൈൽ ഫോണുകളും പഠനോപകരണകിറ്റുകളും വിതരണം ചെയ്തു.

മൂർക്കനാട് എ. ഇ. എം. എ. യു. പി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്കൂളിലെ KPSTA യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോണുകളും പഠനോപകരണ കിറ്റുകളും സൗജന്യമായി വിതരണം ചെയ്തു.
മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം KPSTA സബ്ജില്ല സെക്രട്ടറി ശ്രീ ബൈജു മാസ്റ്റർ PTA പ്രസിഡന്റ്‌ ശ്രീ P. K. യൂസഫലിക്ക് നൽകിയും പഠനോപകരണ കിറ്റുകളുടെ വിതരണോദ്ഘാടനം KPSTA ജില്ല കൗൺസിലർ ശ്രീ. V. അസീസ് മാസ്റ്റർ സ്ഥലം വാർഡ് മെമ്പർ ശ്രീ. പി. കുഞ്ഞിമുഹമ്മദിനു നൽകിയും നിർവ്വഹിച്ചു.
PTA പ്രസിഡന്റ്‌ ശ്രീ പി. കെ. യൂസഫലി അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടന പ്രതിനിധി ശ്രീ പി. അമീൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്ഥലം വാർഡ് മെമ്പർ ശ്രീ പി. കുഞ്ഞിമുഹമ്മദ്, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സി. ലക്ഷ്മി ദേവി, ഹെഡ്മാസ്റ്റർ ശ്രീ ഹംസ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ശ്രീമതി കെ. ബരീറ ടീച്ചർ നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ കെ. സുബൈദ ടീച്ചർ,വി. പി. ശറഫുന്നിസ ടീച്ചർ,ലിഷ ടീച്ചർ, സിനി ടീച്ചർ, കെ. ടി ഹംസ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. ചടങ്ങിന് അധ്യാപകരായ എം. പി. ഹംസക്കുട്ടി, സി. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

%d bloggers like this: