സൂരജും ആദിലും ‘Back to Nature’ യാത്ര തിരുവേഗപ്പുറ നെടുങ്ങോട്ടൂരിൽ നിന്നും ആരംഭിച്ചു.

തിരുവേഗപ്പുറ: ഇന്ത്യയെ കാണാനും അറിയാനും വേണ്ടി ‘Back to Nature’ ആശയവുമായി സൂരജും ആദിലും തിരുവേഗപ്പുറ നെടുങ്ങോട്ടൂരിൽ നിന്നും യാത്ര ആരംഭിച്ചു.

തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശി സുരജ് മുക്കോലയും സുഹൃത്ത് കോഴിക്കോട് സ്വദേശി ആദിലും ഒരുമിച്ചുള്ള യാത്രയുടെ ഫ്‌ളാഗ് ഓഫ് സിനി ആർട്ടിസ്ററ് ഗോവിന്ദ് പദ്മസൂര്യ നിർവഹിച്ചു.

പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശവുമായി ഏറെക്കാലത്തെ ആഗ്രഹമാണ് യുവാക്കൾ ഇന്ന് തുടക്കം കുറിച്ചത്.

ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലൂടെയുമുള്ള യാത്ര വിജയകരമായി പൂർത്തികരിക്കാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, കോൺഗ്രസ് നേതാവുമായ എം.രാധാകൃഷ്‌ണനും കുടുംബാംഗങ്ങളും നാട്ടുകാരും സൂരജിനെയും സഹ യാത്രികനെയും യാത്രയാക്കി.

0 0 votes
Article Rating

Leave a Reply

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
%d bloggers like this: