Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

അപകടത്തിൽ മരണപ്പെട്ട പട്ടാമ്പി ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജുവൈന പി ഖാന്റെ മൃതദേഹം ഖബറടക്കി

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജുവൈന പി ഖാൻ (46)ന്റെ മൃത ദേഹം സ്വദേശമായ ഈരാറ്റുപേട്ട നൈനാർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഇന്ന് വൈകീട്ട് ആറുമണിയോടെ ഖബറടക്കി .ഞായറാഴ്ച്ച രാവിലെ താമസ സ്ഥലമായ ഷൊർണ്ണൂരിൽ നിന്ന് മാർക്കറ്റിലേക്ക് പോകുമ്പോൾ വാഹനത്തിന് മുമ്പിൽ നായ കുറുകെ ചാടി ആക്സിഡന്റായതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് വാണിയംകുളം സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും രാത്രി 11 മണിയോടെ മരണപ്പെടുകയുമായിരുന്നു. കുറ്റിപ്പുറം എം ഇ എസ് സി ഇ യിൽ സിവിൽ എഞ്ചിനീയറിംഗ് ലക്ചററായും ജോലി ചെയ്തിട്ടുള്ള ജുവൈന ഓങ്ങല്ലൂർ പഞ്ചായത്തിലെ എ ഇ യും ആയിരുന്നു മൂന്നുവർഷം മുമ്പാണ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് പ്രമോഷൻ ലഭിച്ചത്.

ഈരാറ്റുപേട്ട പരേതനായ പേഴുംകാട്ടിൽ പരീതു ബാവാ ഖാൻ ആണ് പിതാവ്.
മാതാവ് : ജയ്ലാനി. ഭർത്താവ് പ്രഫസർ.ജമാലുദ്ദീൻ (ഗവ. എഞ്ച് നിയറിംഗ് കോളേജ് തൃശൂർ)
മക്കൾ : ജിയ, ജാമിയ. സഹോദരങ്ങൾ – റാഫി, സുൽഫി, റിസ്‌വി ഖാൻ (പേഴുംകാട്ടിൽ പെയിന്റ്സ്) , തമീം നൂറാനിയായിൽ.ഷൊർണ്ണൂരിലെ താമസ സ്ഥലത്ത് ഇന്ന് രാവിലെ സഹപ്രവർത്തകരും ജന പ്രതിനിധികളും അന്തിമോപചാരം അർപ്പിച്ച ശേഷമാണ് മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോയത്. ഈരാറ്റുപേട്ടയിലെ വസതിയിലെത്തി പട്ടാമ്പി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സജിത വിനോദ്, വൈസ് പ്രസിഡന്റ് പി ടി മുഹമ്മദ്‌ കുട്ടി,പാലക്കാട് ജില്ലാ പഞ്ചായത്ത്‌ എ ഇ അജിത്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്‌ എ ഇ സന്തോഷ്‌,ഓവർസിയർമാരായ രാധാകൃഷ്ണൻ, അജീഷ് എന്നിവരടങ്ങിയ ജനപ്രതിനിധി- ഉദ്യോഗസ്ഥ സംഘം അനുശോചനം അറിയിച്ചു.

മൂർക്കനാട് ലൈവ്