കുറ്റിപ്പുറത്തു ലോഡ്‌ജിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കുറ്റിപ്പുറത്തു ലോഡ്‌ജിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.കണ്ടെത്തിയ മൃതുദേഹത്തിന്
മൂന്ന് ദിവസം പഴക്കം ഉണ്ടെന്നാണ് നിഗമനം.ലോഡ്ജിന്റെ പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.കുറ്റിപ്പുറം CI ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിൽ പോലീസെത്തി വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്.കുറ്റിപ്പുറം തിരൂർ റോഡിലുള്ള സ്വകാര്യ ലോഡ്ജിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന നടത്തിയത്, അമ്പലപുഴ സ്വദേശിയായ വൈശാഖ് (28 വയസ്സ്) ആണ് തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു.ലോഡ്ജിലെ മുറിയിൽ നിന്നുംബാഗ് കണ്ടെത്തിയിരുന്നു.ഇതിൽ നിന്നും ലഭിച്ച ഐ ഡി കാർഡിൽ നിന്നാണ് അമ്പലപ്പുഴ സ്വദേശിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്.

%d bloggers like this: