ഇയ്യക്കാട് LP സ്കൂള്‍ ശുചിയാക്കി YFC, കുരുന്നു മക്കള്‍ക്കിനി ‘വൃത്തിയായി’ പഠിക്കാം
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇയ്യക്കാട് സ്കൂള്‍ ശുചിയാക്കി YFC കുരുന്നു മക്കള്‍ക്ക് കൂട്ടായി. നവംബര്‍ 1 ന് LP – UP സ്കൂളുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച പശ്ചാത്തലത്തിലും ഒക്ടോബര്‍ 15 നകം സ്കൂളുകള്‍ വൃത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനുമനുസരിച്ചായിരുന്നു YFC യുടെ പുതിയ ദൗത്യം.
കാടു പിടിച്ച് കിടന്നിരുന്ന സ്കൂള്‍ ഗ്രൗണ്ടും, പരിസരവും മെഷീന്‍ ഉപയോഗിച്ഛ് വെട്ടി നീക്കി. ക്ളാസ് മുറികള്‍ അടിച്ച് വാരി ഓരോ ബെഞ്ചും, ഡെസ്കും ചുമരുകളും വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കിക്കൊണ്ട് പൂര്‍ണ്ണമായും മക്കള്‍ക്ക് ഭീതി രഹിതമായി പഠിക്കാന്‍ വേണ്ട സാഹചര്യമൊരുക്കി. ഓരോ മുക്കും മൂലയും ക്ളീന്‍ ചെയ്ത് ക്ളാസ് റൂമുകളും പരിസരവും പൂര്‍ണ്ണമായും ശുചീകരിച്ച ദൗത്യത്തില്‍ YFC യുടെ ഇരുപതില്‍ പരം മെമ്പേര്‍മാര്‍ പങ്കാളികളായി.
ഉച്ച സമയത്ത് ഭക്ഷണം നല്‍കി കൊണ്ട് സ്കൂള്‍ മാനേജ് മെന്‍റും പ്രയത്നത്തോട് കൃതജ്ഞത പ്രകടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഷാഹിന യൂസുഫലി ഉദ്ഘാടനം നിര്‍വ്വഹിച്ച സ്കൂള്‍ ശുചീകരണ യജ്ഞത്തിന് പൂര്‍ണ്ണ പിന്തുണയുമായി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പി അബ്ദുറഹിമാന്‍ മാഷും ആദ്യാവസാനം കൂടെയുണ്ടായിരുന്നു. YFC ക്ളബ്ബ് പ്രസിഡന്‍റും, സ്കൂള്‍ അധ്യാപകനുമായ P നജീബ് മാസ്റ്റര്‍, സെക്രട്ടറി ഇര്‍ശാദ് K, ട്രഷറര്‍ സബീര്‍ P തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.