ഓർമ്മ ശക്തിയിലെ വിസ്മയമായ മുഹമ്മദ് അമൻ എന്ന രണ്ട് വയസ്സുകാരനെ അനുമോദിച്ചു.

വിളയൂർ പഞ്ചായത്തിലെ കൂരാച്ചിപ്പടി പ്രദേശത്തെ പാറപ്പറമ്പിൽ സലീം – അജീസ ദമ്പതികളുടെ മകനായ അമൻ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെ പേരുകൾ, കേരളത്തിലെ ജില്ലകൾ, മലയാളം, ഇംഗ്ലീഷ് മാസങ്ങൾ, ഇംഗ്ലീഷ്, മലയാളം അക്കങ്ങൾ എന്നിങ്ങനെ കേട്ടവയെല്ലാം കൃത്യമായി ഓർത്തോർത്ത് പറയുന്ന രണ്ട് വയസ്സുകാരൻ വലിയ വിസ്മയമാണ്.

മുസ്ലിം ലീഗ് സജീവ പ്രവർത്തകനായ സലാം ഒ. ടി യുടെ പേരമകനായ അമനെ വിളയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
V M അബു ഹാജി , Kകുഞ്ഞാപ്പു , V P ഉസ്മാൻ , ഹുസൈൻ കണ്ടേങ്കാവ് , മുസ്തഫ മാക്കണ്ടത്തിൽ , P ആലി റഹീസ് കൂരാച്ചിപ്പടി , O T സാബിർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു ……

%d bloggers like this: