സ്ക്കൂൾ ശുചീകരണംനടത്തി.

എടപ്പലം: PTMYHSS-ൽ സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി ശുചീകരണം നടത്തി.
ബഹു: വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബിഗിരിജ പരിപാടി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ചങ്ങണക്കാട്ടിൽ (ഹെഡ്മാസ്റ്റർ) സ്വാഗതം പറഞ്ഞു.
നാരായണദാസ് (PTA പ്രസി) അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ മുജീബ് കരുവാൻകുഴി, രാജൻ പുന്നശ്ശേരി, അദ്ധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.

വിളയൂർ പഞ്ചായത്തിൻ്റെ സഹായത്തോടെ തൊഴിലുറപ്പ് ജീവനക്കാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വൈറ്റ്ഗാർഡ്, ഒഎസ്എ എന്നിവർ പങ്കെടുത്തു.

അഷ്റഫ്.എ എൻകെ.

%d bloggers like this: