Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

നടുവട്ടം ഗവണ്മെന്റ് ജനത ഹയർ സെക്കന്ററി സ്കൂളിലെ 1996-97 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുഹൃദ്സംഗമം സ്കൂളിൽ വച്ച് നടന്നു

പട്ടാമ്പി : നടുവട്ടം ഗവണ്മെന്റ് ജനത ഹയർ സെക്കന്ററി സ്കൂളിലെ 1996-97 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുഹൃദ്സംഗമം സ്കൂളിൽ വച്ച് നടന്നു. വനമിത്ര നൈനാഫെബിൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കവിയും മുൻ അദ്ധ്യാപകനുമായ സി. ജനാർദ്ദനൻ മാസ്റ്റർ മുഖ്യ അതിഥിയായി. സുഹൃദ്സംഗമത്തിന്റെ ഓർമ്മക്കായി സ്കൂളിൽ നൈനാഫെബിൽ കൊണ്ടുവന്ന മുളംതൈ നട്ടു. നാസർ വെള്ളക്കാവിൽ അധ്യക്ഷൻ ആയ ചടങ്ങിൽ ശശികുമാർ കൂത്തുപറമ്പ് സ്വാഗതവും മോഹനൻ. K, നന്ദിയും പറഞ്ഞു. മധു.P.K, ഷാബു. V, രതീഷ്. K.P, പ്രമീള.T.P, മണികണ്ഠൻ. E, ഹരിദാസൻ. K, സ്വപ്ന.T.P, ഷാനി. P സീനത്ത്.K.T, ബിജു, സുനിൽ, സുനിത, തുടങ്ങിയവർ സംസാരിച്ചു.