”മികവ് “- പ്രകാശനം ചെയ്തു.

എടപ്പലം:PTMYHSS -ൽ 2021-2022 അദ്ധ്യയനവർഷത്തെ മികവുകളുടെ പുസ്തകമായ ” മികവ് “- 2021-2022 ഡോ: മുസ്തഫ(കറസ്പോണ്ടൻ്റ് മാനേജർ) പ്രകാശനം ചെയ്തു.
പ്രകാശനചടങ്ങിൽ മുഹമ്മദ് ചങ്ങണക്കാട്ടിൽ (ഹെഡ്മാസ്റ്റർ), സ്ലീബാ ജോൺ (DeputyHM),ഗിരീഷ് കുമാർ(സ്റ്റാഫ്സെക്രട്ടറി), നാരായണദാസ് (പിടിഎ പ്രസി:),
അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ പങ്കെടുത്തു.
സ്ക്കുളിലെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റേഷനാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.
വിദ്യാലയം കൈവരിച്ച രേഖാചിത്രങ്ങൾ അടങ്ങിയ മികവിൻ്റ ആറാമതു പുസ്തകമാണ് ഇന്ന് പ്രകാശനം ചെയ്തിരിക്കുന്നത്.
2017 അദ്ധ്യയന വർഷം മുതലാണ് ഇതിന് തുടക്കം കുറിച്ചത്.
സുലൈമാൻ കെ പി ( SRG കൺവീനർ), അഷ്റഫ് എഎൻകെ ( മലയാള വിഭാഗം), രേണുക പട്ടാമ്പി ( Maths Dept) എന്നിവരാണ് “മികവ്” പുസ്തകത്തിൻ്റെ ഡോക്യുമെൻ്റേഷൻ നിർവ്വഹിച്ചത്.
അഷ്റഫ്.എഎൻകെ
29/10/2021.

%d bloggers like this: