Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

എടപ്പലം സ്കൂൾപ്രവേശനോത്സവപൊലിമയിൽ..!

എടപ്പലം: PTMYHSS-ൽ
പുതിയ അദ്ധ്യയനവർഷത്തെ
കോവിഡാനന്തര പ്രവേശനോത്സവം കേരള പിറവിദിനമായ ഇന്ന്
നവംബർ 1ന് കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി നടന്നു.
കേരള പിറവിയും കോവിഡാനന്തര പ്രവേശനോത്സവവും ഒരേ ദിവസമാണന്നത് ഏറെ സന്തോഷകരം.
രക്ഷിതാക്കൾക്കും കുട്ടികൾക്കും മനസ്സുനിറയെ ഒരുപാട് ആശങ്കകളും വേവലാതികളും ഉണ്ടെങ്കിലും നിറഞ്ഞ സന്തോഷത്തിലാണ്.
നഷ്ടപെട്ടുപോയ 19 മാസത്തെ ഭയാശങ്കകൾ മാറ്റി അവരെ പാഠ്യ-പാഠ്യേതര രംഗത്തേക്ക് കൈപിടിക്കാനുള്ള ഒരുക്കങ്ങളിലാണ് അദ്ധ്യാപകർ.
പ്രധാനദ്ധ്യാപകൻ മുഹമ്മദ് ചങ്ങണക്കാട്ടിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
മലയാളദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ “ഭാഷാ പ്രതിജ്ഞ ” എടുത്തു.

വിദ്യാർത്ഥികളെ സ്വീകരിക്കാൻ നേരത്തെ തന്നെ അദ്ധ്യാപകർ സ്കൂൾ അങ്കണത്തിൽ ഒരുങ്ങി കഴിഞ്ഞിരുന്നു.
സ്ക്കൂളിലെ മുഴുവൻ അദ്ധ്യപകരും പ്രവേശനോത്സവത്തിൽ പങ്കുകൊണ്ടു. സ്കൗട്സ് & ഗൈഡ്സും, പിടിഎയും,പോലീസും വിദ്യാർത്ഥികൾക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി.

അഷ്റഫ്.എ എൻ കെ
1/11/2021