മധുരം നല്‍കി YFC, മനം നിറഞ്ഞ് കുരുന്നുകള്‍

കോവിഡിന് ശേഷം തുറന്ന സ്കൂളുകളില്‍ വസന്തം നിറച്ച് കുരുന്നുകള്‍ വീണ്ടും അക്ഷരങ്ങള്‍ അറിയാന്‍ തുടങ്ങുകയാണ്-ഇയ്യക്കാട് LP സ്കൂളില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് മധുരം നല്‍കിയാണ് YFC കുരുന്നുകളെ എതിരേറ്റത്. നേരത്തെ തന്നെ പടിഞ്ഞാറ്റുംപുറം AEMAUP സ്കൂളിലും,ഇയ്യക്കാട് LP സ്കൂളിലും കുട്ടികളെ സ്വാഗതം ചെയ്‌തുകൊണ്ട് YFC ഫ്ളക്സുകള്‍ സ്ഥാപിച്ചിരുന്നു.10ആം വാര്‍ഡ് മെമ്പര്‍ വിനീത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.സ്കൂള്‍ പൂര്‍വ്ല വിദ്യാര്‍ത്ഥിയും 11ആം വാര്‍ഡ് മെമ്പറുമായ ഷാഹിന യൂസഫലി,PTA പ്രസിഡന്റും YFC ട്രഷറര്‍ കൂടിയായ ഷബീര്‍ P, പ്രധാനധ്യാപകന്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ശിവന്‍ മാസ്റ്റര്‍,PTA കമ്മറ്റി ഭാരവാഹി മൊയ്ദീന്‍ക്ക തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.YFC പ്രസിഡന്റും,സ്കൂള്‍ അധ്യാപകനുമായ നജീബ് മാസ്റ്റര്‍ കുട്ടികള്‍ക്ക് കോവിഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കര്‍ശന മായ കോവിഡ് മാനദണ്ഡങ്ങൾകിടയിലാണ് ചടങ്ങ് നടന്നത്.സ്കൂള്‍ വകയായി കുട്ടികള്‍ക്ക് രുചികരമായ പായസവും വിതരണം ചെയ്തു.

%d bloggers like this: