കനത്ത മഴ: സംസ്ഥാനത്ത് നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പെടെയുളള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. കൊല്ലം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുളള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കാട്ടാക്കട, നെടുമങ്ങാട്,നെയ്യാറ്റിന്‍കര താലൂക്കുകളില്‍ സ്കൂളുകള്‍ക്ക് മാത്രം അവധി പ്രഖ്യാപിച്ചിച്ചുണ്ട്. എം.ജി സര്‍വകലാശാല ഇന്നത്തെ പരീക്ഷകള്‍ മാറ്റിവച്ചു.

%d bloggers like this: