പെരിന്തൽമണ്ണ -പട്ടാമ്പി റോഡിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

മലപ്പുറം / പെരിന്തൽമണ്ണ: പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന പാതയിലെ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണ – പട്ടാമ്പി റോഡിലെ ജൂബിലി ജംങ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ വരെ റോഡ് ഇന്നും നാളെയും അടച്ചിടും. ടാറിങ് ജോലികൾക്കായാണ് റോഡ് അടക്കുന്നത്. വാഹനങ്ങൾ ജൂബിലി റോഡ് വഴിയോ പാതായ്ക്കര റോഡ് വഴിയോ തിരിഞ്ഞ് പോകണമെന്ന് കെഎസ്ടിപി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

https://chat.whatsapp.com/FITavGE1gCPGfUaWpfmygr
%d bloggers like this: