സ്ഥിതി ഗൗരവകരം..!!
മൂര്‍ക്കനാട് അതി തീവ്ര വ്യാപനത്തിലേക്ക്….!!!?

പരിശോധിക്കപ്പെടുന്ന മൂന്നില്‍ ഒരാള്‍ പോസറ്റീവ് ആകുന്ന ഗൗരവതരമായ സ്ഥിതി വിശേഷണത്തിലൂടെ കടന്ന് പോകുമ്പോള്‍ മൂര്‍ക്കനാടും രോഗ വ്യാപന ഭീതിയിലേക്ക്. അഭൂത പൂര്‍വ്വമായ തിരക്കാണ് മൂര്‍ക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമീപ ദിവസങ്ങളിലെല്ലാം കാണാന്‍ സാധിക്കുന്നത്. സ്വകാര്യ ക്ളിനിക്കുകളേയും ഒരുപാട് പേര്‍ ആശ്രയിക്കുന്നുണ്ട്.
കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്ന പ്രത്യേക സാഹചര്യത്തില്‍ ജനങ്ങള്‍ സ്ഥിതിയെ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും. പരമാവധി സമ്പര്‍ക്ക സാധ്യത കുറക്കണമെന്നും. ബഹു. പഞ്ചായത്ത് പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചു.
തല്‍ക്കാലം ഒരു അടച്ച് പൂട്ടല്‍ ഉണ്ടാവില്ലെന്ന് ഗവണ്‍മെന്‍റ് അറിയിച്ചിരുന്നുവെങ്കിലും. സാധ്യത ലോക്ഡൗണിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

മൂർക്കനാട് ലൈവ്

%d bloggers like this: