Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALALOCALNEWS

ബ്രദേഴ്സ് ഹയർ സെക്കൻററി സ്കൂൾ മാവണ്ടിയൂരിന് അഭിമാനമായി അഭിജിത്ത്

എടയൂർമാവണ്ടിയൂർ: പുതിയ ശാസ്ത്ര ആശയങ്ങളുടെ പ്രായോഗിക സാധ്യതകൾ മുന്നോട്ടുവക്കുന്നതിനും പുതിയ സംരഭകത്വ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഇൻസ്പയർ അവാർഡിനർഹനായ അഭിജിത്ത് ബ്രദേഴ്സ് ഹയർ സെക്കൻററി സ്കൂൾ മാവണ്ടിയൂരിന് അഭിമാനമായി. കോ വിഡ് നിയന്ത്രണത്തിൻ്റെ പശ്ചാത്തലത്തിൽ അഭിജിത്തിൻ്റെ വീട്ടിലെത്തി സ്കൂൾ ശാസ്ത്ര രംഗത്തിൻ്റെ ഉപഹാരം മുൻ HM മോഹനൻ മാസ്റ്റർ അഭിജിത്തിന് നൽകി.സ്കൂളിലെ മുതിർന്ന ശാസ്ത്ര അദ്ധ്യാപികയായ മിനി ടീച്ചർ സർട്ടിഫിക്കറ്റ് നൽകി.സുനിത ടീച്ചർ, സൈനബ ടീച്ചർ, മായ ടീച്ചർ എന്നിവരും പങ്കെടുത്തു.