ഭിന്നശേഷിക്കാരുടെ കൂടെ താങ്ങും തണലുമായി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി നഗരസഭാ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷക്കാർക്ക് 7 ലക്ഷം രൂപ വകയിരുത്തി മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു . .നഗരസഭയിൽ വെച്ച് നടന്ന ചടങ്ങ് ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു .മറ്റുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ഥമായി നഗരസഭ പദ്ധതികളിൽ ഏറ്റവും അഭിമാനമുള്ള പദ്ധതിയാണ് മുച്ചക്ര വാഹന വിതരണമെന്ന് ചെയർമാൻ പറഞ്ഞു .ഇനിയും ഭിന്നശേഷിക്കാരെ കൂടെ താങ്ങും തണലുമായി നഗരസഭാ പദ്ധതികളിൽ ഇത്തരം മാതൃകാ പദ്ധതികൾ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നും ചെയർമാൻ അറിയിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു .സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് സ്വാഗതം പറഞ്ഞു .സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സിഎം റിയാസ് ,മുജീബ് വാലാസി ,മാരാത്ത് ഇബ്രാഹിം എന്ന മണി ,റൂബി ഖാലിദ് ,കൗൺസിലർമാരായ ഇ.പി അച്യുതൻ ,ഉണ്ണികൃഷ്ണൻ ,ഖമറുദ്ധീൻ ,ബദരിയ്യ മുനീർ ,തസ്ലീമ നദീർ ,ആബിദ മൻസൂർ ഹബീബ നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ് ,പെയിൻ & പാലിയേറ്റിവ് സെക്രട്ടറി വിപി സാലിഹ് എന്നിവർ പങ്കെടുത്തു .ICDS സൂപ്പർവൈസർ ശാന്തകുമാരി നന്ദി പറഞ്ഞു .