നാടിന് കരുതലായി YFC യുടെ കുടിവെള്ള വിതരണം

മൂര്‍ക്കനാട് മേജര്‍ കുടിവെള്ള പദ്ധതിക്ക് നേരിട്ട താല്‍ക്കാലി പ്രതിസന്ധിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെട്ട് YFC. കുടിവെള്ള വിതരണവുമായി YFC കര്‍മ്മരംഗത്ത് സജീവമായതോടെ മേഖലയിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമായി. മുന്ന് വർഷം മുമ്പ് വേനല്‍ക്കാലത്ത് കുടിവെളള വിതരണത്തിനായി YFC വാങ്ങിയ 1500 ലിറ്ററിന്റെ രണ്ട് ടാങ്കുകള്‍ ഉപയോഗിച്ചാണ് ശുദ്ധജല വിതരണം നടത്തുന്നത്. മേജർ കുടിവെള്ള പദ്ധതി പ്രവർത്തനയോഗ്യമാവുന്നത് വരെ കുടിവെള്ള വിതരണം തുടരും എന്ന് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു.

%d bloggers like this: