Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALALOCALNEWSSPECIAL

ചാലിയിൽ സുന്ദരേട്ടന്‍റെ കാരുണ്യഹസ്തങ്ങൾ ഒരിക്കൽ കൂടി

മൂർക്കനാട്: പടിഞ്ഞാറ്റുംപുറം ചാലിയിൽ (വെള്ളിത്തൊടി) സുന്ദരേട്ടന്‍റെ കാരുണ്യ ഹസ്തം ഇത്തവണ അനുഭവിച്ചത്
എട്ടു വർഷത്തോളം അച്ഛൻ ജോലി ചെയ്ത കുളത്തൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കുടിവെള്ളം എത്തിച്ചു കൊണ്ട് മകൻ മാതൃകയായി. വെങ്ങാട് മിൽമ ബൂത്തു നടത്തുന്ന സുന്ദരനാണ് അച്ഛൻ വേലായുധൻ നായർ ജോലി ചെയ്തിരുന്ന കുളത്തൂർ സ്റ്റേഷനിലെ പോലീസുകാർക്ക് കുടിവെള്ളം എത്തിച്ചത്. രണ്ടാം തവണയാണ് സുന്ദരൻ സ്റ്റേഷനിൽ കുടിവെള്ളമെത്തിക്കുന്നത്. കുളത്തൂർ സി ഐ ഷമീർ സാറിന് കുടിവെള്ളം കൈമാറി സുന്ദരേട്ടൻ ഒരിക്കൽ കൂടി മൂർക്കനാടിന് മാതൃകയായി.