യുവ താരങ്ങളെ വളർത്തിയെടുക്കൽ പ്രധാന ലക്ഷ്യം

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി കിബു വികൂന ചുമതലയേറ്റത് കഴിഞ്ഞ ആഴ്ച ആയിരുന്നു‌. അദ്ദേഹം വലിയ പദ്ധതികൾ ആണ് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഒരുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെ മികച്ച ടീമാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് വികൂന പറഞ്ഞു‌. കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമികളെയും റിസേർവ്സ് ടീമിനെയും താൻ ശ്രദ്ധിക്കും. അവരെ വളർത്തികൊണ്ടു വരികയും ചെയ്യും. വികൂന പറയുന്നു.അടുത്ത തലമുറ പുതിയ ചുവടുകൾ വെക്കാൻ തയ്യാറാണെന്ന് ഉറപ്പിക്കേണ്ടതുണ്ട്‌. സീനിയർ ടീമിന് അക്കാദമികളും റിസേർവ്സ് ടീമും കരുത്തായി മാറേണ്ടതുണ്ട്. വികൂന പറഞ്ഞു. ഇന്ത്യയിൽ ഒരുപാട് യുവ ടാലന്റുകൾ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ അത്തരം യുവതാരങ്ങൾക്ക് കൂടുതൽ അവസരം ഉണ്ടാകും എന്നും വികൂന പറഞ്ഞു.

%d bloggers like this: