കയ്യടിക്കാം കൊളത്തൂർ പോലീസിനു.

കൊളത്തൂർ പോലീസ്‌ വ്യാജമദ്യം നിർമിച്ചയാളെ ജയിലിലാക്കി; കുടുംബത്തിനു സാന്ത്വനമേകി ജനമൈത്രി പോലീസ്‌

കൊളത്തൂർ: വെങ്ങാട്‌ കഴിഞ്ഞ ദിവസം വ്യാജ മദ്യ നിർമ്മാണത്തിനിടെ കൊളത്തൂർ പോലീസ്‌ പിടിച്ചയാളുടെ കുടുംബത്തിനു കൈതാങ്ങായി കൊളത്തൂർ ജനമൈത്രി പോലീസ്‌. മണികണ്ഠൻ എന്നയാളുടെ വീട്ടിലെ സ്ഥിതിഗതികൾ മനസിലാക്കിയ പോലീസ് പച്ചക്കറികളും പലചരക്ക്‌ സാധനങ്ങളുമടങ്ങിയ വലിയ ഭക്ഷണ കിറ്റ്‌ വീട്ടുകാർക്ക്‌ കൈമാറി‌.
മറ്റാരും സഹായത്തിനിലെന്ന് മനസിലാക്കിയ പോലീസ്‌ അവർക്ക്‌ വേണ്ട ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിച്ച്‌ നൽകുകയായിരുന്നു. സ്ത്രീകൾ മാത്രമടങ്ങുന്ന ഈ കുടുംബത്തിനു ഭക്ഷണത്തിനു പ്രയാസമനുഭവിക്കരുതെന്ന ‌ ‌ നിർബന്ധം കൊളത്തൂർ ജനമൈത്രി പോലീസിനുണ്ടായിരുന്നു.

സി ഐ ഷമീർ, എസ്‌ ഐ , റജിമോൻ ജോസഫ്‌, എസ്‌ സി പി ഒ വിവേക്‌ , സി പി ഒ , പ്രിയജിത്ത്‌ , സത്താർ എന്നിവരും സന്നിഹിതായിരുന്നു

%d bloggers like this: