ക്ഷാമം പരിഹരിക്കാൻ മൂർക്കനാട് പഞ്ചായത്തിന്റെ കുടിവെള്ള വിതരണം

കൊളത്തൂർ : ക്ഷാമം പരിഹരിക്കാൻ
കുടിവെള്ള വിതരണവുമായി മൂർക്കനാട് പഞ്ചായത്ത്.
വേനലിൽ ജലസ്രോതസുകൾ വറ്റിയതിനെ തുടർന്ന് ശക്തമായ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത്. കിണറുകളും മറ്റു ജല സ്രോതസുകളും വറ്റിവരളുകയും വേനൽമഴ ആവശ്യത്തിന് ലഭ്യമാകാത്ത അവസ്ഥയും ഉണ്ടായി.ഇതോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. കൊളത്തൂർ, വെങ്ങാട്, മൂർക്കനാട് മേഖലകളിലെ ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലാണ് കുടിവെള്ള വിതരണം. വിതരണോദ്ഘാടനം പ്രസിഡന്റ് കെ രാജഗോപാലൻ നിർവഹിച്ചു.

%d bloggers like this: