Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

INTERNATIONALNEWS

സൌദിയില്‍ കോവിഡ് ബാധിച്ച് ആറ് പ്രവാസികളടക്കം എട്ടു പേര്‍ മരിച്ചു

റിയാദ്:സൌദിയില്‍ കോവിഡ് ബാധിച്ച് ആറ് പ്രവാസികളടക്കം എട്ടു പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 184 ആയി. 1552 പേര്‍ക്ക് പുതുതായി അസുഖം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതല്‍ 27011 ആയി. 4134 പേര്‍ക്കാണ് ആകെ രോഗമുക്തി. ഇന്നു മാത്രം 365 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. നിലവില്‍ ചികിത്സയില്‍ തുടരുന്നത് 22693 പേരാണ്. ഇതില്‍ 139 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു. പതിനയ്യായിരത്തോളം പേര്‍ക്കാണ് 24 മണിക്കൂറിനിടെ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയത്.

പടിഞ്ഞാറന്‍ പ്രവിശ്യയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. മക്കയില്‍ ആകെ കേസുകള്‍ സ്ഥിരീകരിച്ചത് ആറായിരത്തിലേറെയാണ്. മക്കയില്‍ 221 ഉം ജിദ്ദയില്‍ 245ഉം പുതിയ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം, ഇന്ന് ജിദ്ദയില്‍ മാത്രം 149 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. മദീനയില്‍ 139 കേസുകളും സ്ഥിരീകരിച്ചു.

കിഴക്കന്‍ പ്രവിശ്യയിലും കേസുകള്‍ കുത്തനെ കൂടിയിട്ടുണ്ട്. ഇന്ന് സമ്പൂര്‍ണ ഐസൊലേഷന്‍ പ്രഖ്യാപിച്ച സെക്കന്റ് ഇന്‍റസ്ട്രിയല്‍ സിറ്റി ഉള്‍പ്പെടുന്ന ദമ്മാമില്‍ 150 കേസുകളാണ് സ്ഥിരീകരിച്ചത്. ജുബൈലില്‍ 156 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഖോബാറില്‍ 66, ഹുഫൂഫ് 55, ദഹ്റാന്‍ 32 എന്നിങ്ങിനെയാണ് കിഴക്കന്‍ പ്രവിശ്യയിലെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകൾ