Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

വയനാട്ടിലെ 20 സ്ഥലങ്ങൾ നാളെ മുതൽ പൂർണ്ണമായും അടച്ചിടും.

കൽപ്പറ്റ:വയനാട് ജില്ലയിലെ 20 സ്ഥലങ്ങൾ നാളെ മുതൽ പൂർണമായും അടച്ചിടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.മാനന്തവാടി നഗരസഭയിലെ 52 വയസ്സുകരന് കോവിഡ് 19 സ്ഥീരികരിച്ച പശ്ചാത്തലത്തിലാണ് നടപടി.ഇയാൾ സമ്പർക്കം പുലർത്തിയ സ്ഥലങ്ങൾ കണ്ടൈൻമെൻ്റുകളായി പ്രഖ്യാപിച്ചു.

മാനന്തവാടി നഗരസഭയിലെ 7, 8, 9, 10, 21, 22 മാനന്തവാടി ടൗൺ ഏരിയ 25, 26, 27 ഡിവിഷനുകൾ, തിരുനെല്ലി പഞ്ചായത്തിലെ മുഴുവൻ ഡിവിഷനുകളും, എടവക ഗ്രാമ പഞ്ചായത്തിലെ 12,14,16 വാർഡുകൾ, വെള്ളമുണ്ട പഞ്ചായത്തിലെ9,10,11,12 വാർഡുകൾ, മാനന്തവാടി ഗ്രാമപഞ്ചായത്തിലെ 8, 9, 10, 17 വാർഡുകൾ അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ മാങ്ങോട് കോളനി എന്നീ ഇടങ്ങളാണ് കോവിഡ് 19 കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് കലക്ടർ പറഞ്ഞു.