സംസ്ഥാനത്ത് 3 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേരും വയനാട്ടില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.മൂന്നുപേരും വയനാട് ജില്ലക്കാരാണ്. സമ്പർക്കം മൂലമാണ് മൂവർക്കും രോഗബാധയുണ്ടായത്. കഴിഞ്ഞദിവസം ചെന്നൈയിൽ പോയി വന്ന വാഹനത്തിന്റെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യക്കും വാഹനത്തിലെ ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചത്.

മറ്റിടങ്ങളിൽ പോയി തിരിച്ചെത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ അയഞ്ഞാൽ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് രോഗബാധയുള്ളവരുടെ ആരുടെയും പരിശോധനാഫലം നെഗറ്റീവായി വന്നിട്ടില്ല. ഇതുവരെ 502 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ കഴിയുന്ന രോഗബാധിതരുടെ എണ്ണം 37 ആണ്. നിരീക്ഷണത്തിലുള്ളത് 21,342 പേരാണ്. 21,034 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

%d bloggers like this: