മൂർക്കനാട് പഞ്ചായത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 70 ലക്ഷം രൂപ അനുവദിച്ചു
വെങ്ങാട്: മൂർക്കനാട് പഞ്ചായത്തിലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ നവീകരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ദാരണ പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് 70 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി.
വെങ്ങാട് – പുറമണ്ണൂർ റോഡ് : 1500000, ഓണപ്പുട – ചീരമ്പത്തുർ പരപ്പിൽ റോഡ് : 1000000,പിത്തിനിപ്പാറ – തോറ റോഡ് : 1000000, പരിച്ചേക്കുഴി – ചെമ്പൻകുന്ന് റോഡ് : 1000000, കരുവള്ളിക്കുന്ന് – കുറുമ്പിനിക്കാട് റോഡ് : 1000000, പൊട്ടിക്കുഴി – മുണ്ടുമ്മൽ കുന്ന് റോഡ് : 1500000 എന്നിങ്ങനെ 6 റോഡുകളുടെ നവീകരണത്തിനായാണ് 70 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.
പ്രവർത്തികൾ നടപ്പാടാക്കുന്നത് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിയാണെന്നും ഉത്തരവിൽ പറയുന്നു.