കാൽ ലക്ഷത്തിന്റെ സൈക്കിൾ മോഷണം പോയി; ഞൊടിയിടയിൽ കണ്ടെത്തി നൽകി കൊളത്തൂർ പോലീസ്‌

കൊളത്തൂർ: നാഷണൽ സ്കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥി കടന്നപ്പറ്റ രോഹിതാണു 25000 രൂപ വിലയുള്ള തന്റെ സൈക്കിൾ കാണാനില്ലെന്ന പരാതിയുമായി കൊളത്തൂർ സ്‌റ്റേഷനിലെത്തിയത്‌. ശനിയാഴ്ച രാത്രി മുതലാണു സൈക്കിൾ കാണാതായത്‌. ബി ട്വിൻ സൈക്കിൾ അന്വേഷിച്ച്‌ കണ്ടെത്തിതരണമെന്ന് രോഹിതിന്റെ അഭ്യർത്ഥന പ്രകാരം പോലീസ്‌ അന്വേഷണം ആരംഭിച്ചു. സി ഐ ഷമീറിന്റെ നിർദ്ദേശ പ്രകാരം എസ്‌ ഐ റെജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിയുടെ വീടിനു സമീപത്തും പരിസര പ്രദേശത്തും അന്വേഷണമാരംഭിച്ചു. മൂന്നു മണിക്കൂർ സമയത്തെ തിരച്ചലിനു ശേഷം ‌ കൊളത്തുർ ഇർഷാദിയ സ്കൂൾ പരിസരത്ത്‌ നിന്നും സൈക്കിൾ കണ്ടെത്തി. അന്വേഷണത്തിൽ ഹോം ഗാർഡ്‌ ജാഫർ പങ്കാളിയായി. കോവിഡ്‌ കാലത്തെ തിരക്കുകൾക്കിടയിലും പോലീസ്‌ സൈക്കിൾ കണ്ടെത്തിയതിൽ വളരെ സന്തോഷത്തോടെയാണു സൈക്കിൾ സ്വീകരിക്കുന്നതിനായി രോഹിത്‌ പോലീസ്‌ സ്റ്റേഷനിലെത്തിയത്‌.

%d bloggers like this: