ഷാർജ അൽനഹ്ദ മേഖലയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

ഷാർജ അൽനഹ്ദ മേഖലയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അമ്പതോളം നിലകളുള്ള അബ്കോ ബിൽഡിങിൽ തീപടർന്നത്. ഫ്ലാറ്റുകളിലടക്കം നിരവധി പേർ താമസിക്കുന്ന കെട്ടിടമാണിത്. കോവിഡ് ലോക്ക്ഡൗൺ സമയമായതിനാൽ കൂടുതൽ താമസക്കാരും കെട്ടിടത്തിന് അകത്ത് തുടരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. പലരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെകെട്ടിടങ്ങളിലേക്ക് തീപടരാൻ സാധ്യതയുള്ളതിനാൽ അവിടെയുള്ള താമസക്കാരെയും ഒഴിപ്പിക്കുകയാണ്. വിവിധ എമിറേറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

%d bloggers like this: