സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് – 19 സ്ഥിരീകരിച്ചിട്ടില്ല; രോഗമുക്തരായത് 7 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചില്ല. 7 കേസുകൾ നെഗറ്റീവ് ആയി. കോട്ടയം 6, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 30 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 14670 പേർ നിരീക്ഷണത്തിലുണ്ട്. 14402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 34599 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 34,063 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

%d bloggers like this: