മൂർക്കനാടും പരിസര പ്രദേശങ്ങളിലെയും 300ൽപരം കുടുംബംഗങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് കനിവ് ചാരിറ്റബിൾ ട്രസ്റ്റ്

മൂർക്കനാട് :കഴിഞ്ഞ 10 വർഷ ക്കാലത്തോളമായി മൂർക്കനാടിന്റെയും പരിസര പ്രദേശങ്ങളിലെയും ആരോഗ്യ വിദ്യാഭ്യാസ വീട് നിർമ്മാണ പ്രവർത്തനങ്ങളിൽ തങ്ങളുടെതായ കയ്യൊപ്പ് എഴുതിച്ചേർത്ത കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ഈ ലോക്ക് ഡൗൺ . റമസാൻ സമയത്ത് തങ്ങളുടെതായ പ്രവർത്തന മണ്ഡലങ്ങളിൽ വീണ്ടും സഹായമെത്തിച്ച് സജീവമാവുകയാണ്_ _നാടും നഗരവും തൊഴിൽ ശാലകളും വ്യാപാര സ്ഥാപനങ്ങളും തെരുവീഥികളും റോഡുകളും വഴികളും നിശബ്ദം.. നിത്യം തൊഴിൽ ചെയ്ത് കുടുംബം പുലർത്തിയിരുന്നവർ വീടുകളിൽ അടക്കപ്പെട്ട സാഹചര്യം എല്ലാവരും പരസ്പരം അകലം പാലിച്ച് കഴിയുന്ന അവസഥ...ഇതിനിടയിൽ പ്രയാസത്തിൻമേൽ പ്രയാസം സഹിക്കുന്ന ഒരു വലിയ സമൂഹം നമുക്കു മുമ്പിലുണ്ട് എന്ന തിരിച്ചറിവിൽ അവരെ കൂടെ നമ്മോടപ്പം ചേർത്ത് നിർത്തുന്നതിനു വേണ്ടി കനിവ് ചാരിറ്റബിൾ ട്രസ്റ്റ് മുന്നിട്ടിറങ്ങിയപ്പോൾ മൂർക്കനാടിന്റെയും പരിസര പ്രദേശങ്ങളിലെയും 300 ൽ പരം വീടുകളിലേക്ക് ഭക്ഷണകിറ്റുകൾ എത്തിക്കാൻ കനിവ് ചാരിറ്റബിൾ ട്രസ്റ്റിന് സാധിച്ചു._ _കിറ്റുകളുടെ വിതരണ ഉൽഘാടനം മൂർക്കനാട് പഴയപള്ളി മുദരിസ്സ് സൈഫുദ്ധീൻ അഹ്സനി നിർവ്വഹിച്ചു. ട്രസ്റ്റ് സംഘാടകരായ വി.പി മുഹമ്മദ് ഹാജി, മൊയ്തിൻ മാസ്റ്റർ, കെ.പി സൈതലവി,വിപി മനാഫ്, വി.പി വീരാൻ കുട്ടി, മംഗലത്ത് വീരാൻ കുട്ടി എന്നിവർ പങ്കെടുത്തു

%d bloggers like this: