കോഴിമാലിന്യം തള്ളിയ വാർത്തകൊടുത്ത ഫൈസൽ കളത്തിലിനു ഭീഷണി ;പോലീസിൽ പരാതി നൽകി

കോഴിമാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട വാർത്തകൊടുത്തതിന് വെങ്ങാട് വാർത്ത അഡ്മിന് ഫൈസൽ കളത്തിലിനു ഭീഷണി ;പോലീസിൽ പരാതി നൽകി

ഇത്തരം ഭീഷണികൾക്ക് മുന്നിൽ മുട്ട് മടക്കില്ലെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നും കേരള ഓൺലൈൻ മീഡിയ അസോസിയേഷൻ

വെങ്ങാട് :കഴിഞ്ഞ ദിവസം മൂർക്കനാട് പഞ്ചായത്ത് 18 വാർഡിൽ കല്ലുരുട്ടി റോഡിൽ രാത്രിയുടെ മറവിൽ കോഴി മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് വാർത്ത കൊടുത്തതിനു ഇന്നലെ രാവിലെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു.
സ്ഥലം ഉടമയുടെ സമ്മതോടെയാണ് മാലിന്യം തള്ളിയത് എന്നും പോലീസിനും നാട്ടുകാർക്കും ഇതിൽ പരാതിയില്ല എന്നും വിളിച്ചയാൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വെങ്ങാട് വാർത്ത കൊളത്തൂർ പോലീസിൽ പരാതി നൽകി.
ഇത്തരം ഭീഷണികൾക്ക് മുന്നിൽ മുട്ട് മടക്കില്ല എന്നും ഈ വിഷയത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നും കേരള ഓൺലൈൻ മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു.

%d bloggers like this: