പ്രകൃതിയിലെപച്ച മണ്ണിലേക്കിറങ്ങി..!
കോവിഡ്-19 മഹാമാരിയിൽ രാഷ്ട്രം
ലോക് ഡൗൺ ആയപ്പോൾ രക്ഷ നേടാൻ വീട്ടിലിരിക്കുക തന്നെ ഏക മാർഗ്ഗം എന്നു തിരിച്ചറിഞ്ഞതോടെ എഴുത്തും
വായനയുമായി ഞാൻ കുടുംബത്തിൽ
തന്നെ ഒതുങ്ങി കൂടി.
ഇത്തിരി കൃഷിയിടങ്ങളിലേക്കും
തിരിഞ്ഞു. ചെറിയ ഒരു
കാറ്റാർ വാഴ (Alovera) കൃഷി.
കാറ്റാർ വാഴ കൃഷിയിടത്തിൽ രാവിലെയും വൈകുന്നേരങ്ങളിലും വളം ചേർക്കാനും വെള്ളം തളിയ്ക്കാനുമൊക്കെയായി
ഞാനും ഇറങ്ങാൻ തുടങ്ങി.
പ്രകൃതിയിലേക്ക് പച്ച മണ്ണിലേക്ക്..! പച്ചമണ്ണിലേക്ക് ചെരുപ്പില്ലാതെ കാലുവെക്കുമ്പോൾ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി അതൊന്നു വേറെ തന്നെയാണന്ന് ഞാൻ തിരിച്ചറിഞ്ഞു.
കാറ്റാർ വാഴയുടെ ഔഷധ ഗുണത്തെക്കുറിച്ച് വീട്ടുകാർ വിവരിക്കുമ്പോൾ ഞാൻ പലപ്പോഴും
ഒരു കവിതയും ചൊല്ലി മാറി പോകാറായിരുന്നു പതിവ്.കാറ്റാർ വാഴ ആയുർവേദത്തിലും
അലോ പൊതിയിലും വളരെ പ്രധാനപ്പെട്ട ഔഷധസസ്യമാണ്. കാറ്റാർ വാഴയുടെ ജ്യൂസ് ശരീരത്തെ തണുപ്പിക്കും. കൃഷിയുടെയും ഔഷധമൂല്യമുള്ള ചെടികളുടെ പ്രാധാന്യത്തെയും കുറിച്ച് ഈ ലോക്ക് ഡൗൺ കാലം എന്നെ ഒരുപാട് പഠിപ്പിച്ചു.
ടെറസ്സിനു മുകളിൽ മുപ്പത്തിനാല് ചെടിച്ചട്ടികളിലായി കാറ്റാർവാഴ കൃഷി ചെയ്തിരിക്കയാണ്. വെള്ളവും ജൈവവളവും കൃത്യമായ അളവിൽ ചേർത്തു കൊടുത്താൽ നന്നായി വളരും.
ഒരോ പുതുനാമ്പുകളും വരുമ്പോൾ അതിന്റെ വളർച്ച നോക്കിയിരിക്കായാണ് ഞാൻ.
ചീരയും, വെണ്ടയും
ചെടി മുരിങ്ങയും, പനിക്കൂർക്ക(കന്നിക്കൂർക്ക), മുറ്റത്തെ ചെടികളിലെ പൂക്കളും അതിലെ പുക്കളിൽ വന്നിരിക്കുന്ന ചിത്രശലഭങ്ങളും, ദാഹം തീർക്കാനയെത്തുന്ന ചെറുകിളികളും
മനസിൽ വല്ലാത്തൊരു കുളിർമയാണ് സമ്മാനിക്കുന്നത്.കോവിഡ് കാലത്തെ
അതി ജീവിക്കാൻ വീട്ടിലിരിക്കാം. പച്ചമണ്ണിലേക്കിറങ്ങാം..!
ഉർവ്വിയെ പുഷ്പിപ്പിക്കാം എന്ന ഏറ്റവും
വലിയ ഒരു പാഠം ഈ കോവിഡ്കാലം
ഞാൻ പഠിച്ചു.
അഷ്റഫ് എ എൻ കെ.