സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 10 പേര്‍ രോഗമുക്തരായി. എറണാകുളം സ്വദേശിയുടെ ഫലമാണ് ഇന്ന് പോസിറ്റീവായത്. ഇദ്ദേഹം ചെന്നൈയില്‍ നിന്ന് എത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് 10 പേരാണ് സംസ്ഥാനത്ത് കൊവിഡ് രോഗമുക്തരായത്. എല്ലാവരും കണ്ണൂര്‍ സ്വദേശികളാണ്. സംസ്ഥാനത്ത് ആകെ 16 പേര്‍ മാത്രമാണ് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 503 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 20157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 19810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 35856 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 35355 എണ്ണം രോഗബാധയില്ലായെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

%d bloggers like this: