Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

ആരാധനാലയങ്ങൾ തുറക്കണമെന്ന് ഹരജി;തൽക്കാലമില്ലെന്ന്കോടതി

കൊ​ച്ചി: ആ​രാധനാലയങ്ങൾ തു​റ​ക്ക​ണ​മെ​ന്ന ആവശ്യം തൽ​ക്കാ​ലം അനുവ​ദി​ക്കാ​നാവി​ല്ലെ​ന്ന്​ ഹൈ​കോട​തി. ആ​രാധനാലയങ്ങളിൽ പോകാൻ ഭക്തർ​ക്ക്​ ആ​ഗ്ര​ഹ
മുണ്ടാ​കാ​മെ​ങ്കി​ലും അതിലുപരി
പൊ​തു​താൽപ​ര്യ​ത്തി​ന് മുൻ​ഗണന നൽ​കി ഇ​പ്പോൾ ഇത് അനുവദി​ക്കാ​നാവി​ല്ലെ​ന്ന്​ ജസ്​​റ്റി​സ് ഷാജി പി. ചാലി, ജസ്​​റ്റി​സ് എം.ആർ. അനി​ത എന്നി​വ​ര​ട​ങ്ങു​ന്ന ഡിവിഷൻ ബെ​ഞ്ച്​ വ്യ​ക്തമാ​ക്കി. ഗ്രീ​ൻ, ഓ​റ​ഞ്ച്സോ​ണു​ക​ളി​ലെ പള്ളി തു​റ​ക്കാ​ൻ അനുമ​തി തേടി തമ്മനം സ്വ​ദേശി സാജു ജോസഫ് നൽ​കിയ ഹ​രജിയാണ് കോട​തി പരി​ഗ​ണി​ച്ച​ത്. പ​ള്ളി​ക​ളിൽ സമൂ​ഹ അക​ലം പാലിച്ച് വിശ്വാ​സി​ക​ൾ​ക്ക്​ പ​ങ്കെ​ടു​ക്കാ​ൻ അനുവ​ദി​ക്ക​ണ​മെ​ന്നാ​യി​രുന്നു ആവശ്യം. എന്നാ​ൽ, ഈ
മാസം 17 വരെ ലോ​ക്ഡൗ​ൺ നീട്ടി​യ​തിനാൽ ആ​രാധനാലയങ്ങൾ
തു​റ​ക്കാ​ൻ അനുമ​തി നൽകാനാവി​ല്ലെ​ന്നും കേ​ന്ദ്ര​സർ​ക്കാ​ർ അറിയിച്ചു. ഇളവ് അനുവ​ദി​ക്കാ​നാവി​ല്ലെ​
ന്ന്​ സം​സ്ഥാ​ന സർ​ക്കാ​റും വ്യ​
ക്തമാ​ക്കി. നിയ​ന്ത്ര​ണങ്ങൾ പള്ളി​ക്കും ക്ഷേ​ത്ര​ത്തി​നും മസ്​​ജിദിനും ബാധ​ക​മാണ്.
ഹ​ര​ജി വീ​ണ്ടും ഈ മാസം 19ന് പ​രി​ഗ​ണി​ക്കാ​ൻ മാറ്റി.